രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം നടന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജെനോ സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം നടന്നതായി പറയുന്നത്.

രണ്ടാം തരംഗത്തിനോട്  താരതമ്യം ചെയ്യുമ്പോള്‍  മൂന്നാം തരംഗത്തില്‍ കൂടുതല്‍ ശക്തമായ രോഗവ്യാപനമാണ് നടക്കുന്നതെന്നും സമൂഹവ്യാപനം മൂലമാണ് മെട്രോ നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. വിദേശയാത്ര നടത്താത്ത  ഒരുപാട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ജിനോം പരിശോധന നിര്‍ത്തിവെച്ചിരുന്നു.