kerala
എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റ് -പി.കെ കുഞ്ഞാലിക്കുട്ടി
സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ഈ ബജറ്റ് ഭരണപരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റാണ്. അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് ഒന്നും കൊടുക്കാത്തവരാണ് ഇപ്പോള്‍ കൂട്ടി നല്‍കും എന്ന് പറയുന്നത്. ഈ ബജറ്റിലല്ല, അടുത്ത സര്‍ക്കാറിന്റെ പ്രകടന പത്രികക്കാണ് പ്രസക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്
ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്.
വെഞ്ഞാറമൂട്: എം.സി റോഡില്‍ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടില്‍ രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മഞ്ചാടിമൂട്ടില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലിങ്ക് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു
kerala
‘അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവ്’; അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി
2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കെ.എം. ഷാജിക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2016-ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നായിരുന്നു കെ.എം ഷാജിക്കെതിരെ എതിര് സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ കേസിലെ പ്രധാനാരോപണം. തുടര്‍ന്ന് ഹൈക്കോടതി കേസില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (അ) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി
kerala
‘ഐക്യം, അതിജീവനം, അഭിമാനം’; ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം 31ന് വിദ്യാര്‍ത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്.
മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം 31ന് വിദ്യാര്‍ത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്.
27ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ: ഹബീബ് റഹ്മാന്റെ മാതാവില്‍ നിന്നും സ്വീകരിച്ച പതാകയുമായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തില്‍ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: അല്‍ റെസിന്റെ നേതൃത്വത്തില്‍ വരുന്ന കൊടിമര ജാഥയും വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ മലപ്പുറം മണ്ഡലത്തിലെ കാരാത്തോടില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ് പതാകയും സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് കൊടിമരവും ഏറ്റുവാങ്ങി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മലപ്പുറം വലിയവരമ്പില്‍ പ്രത്യേകം സജ്ജമാക്കിയ ഇ.അഹമ്മദ് സാഹിബ് നഗരിയില്‍ സംഗമിച്ചു. സംഗമത്തില്‍ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പതാക ഉയര്‍ത്തിയോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്.
ജനു. 30ന് രാത്രി 7 മണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ‘ജി ടോക്ക്’ എന്ന പേരില്‍ വിവിധ മേഖലകളില്‍ തിളങ്ങിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേര് സെഷനുകളുടെ ഭാഗമാകും. മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് പൈലറ്റ് മറിയം ജുമാന, ലിറ്റില്‍ സയന്റിസ്റ്റ് ഹാബേല്‍ അന്‍വര്‍, പാണക്കാട് ഫാത്തിമ നര്‍ഗീസ്, ഇന്‍ഫ്ലുന്‍സര്‍ ഫിദ, ഒളിമ്പിയന്‍ മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ ജി ടോക്കില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. രാത്രി 8 മണിക്ക് അഹദ് ഷബീബ് നയിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ജനുവരി 31ന് വൈകു: 3 മണിക്ക് കാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥി മഹാറാലി നടക്കും. മലപ്പുറം കളക്ടര്‍ ബംഗ്ലാവില്‍ നിന്ന് തുടങ്ങുന്ന വിദ്യാര്‍ത്ഥി മഹാറാലി കുന്നുമ്മല്‍, മലപ്പുറം ബസ് സ്റ്റാന്‍ഡ്, കോട്ടപ്പടി, കിഴക്കേതല വഴി വലിയവരമ്പിലെ സമ്മേളന നഗരിയില്‍ സമാപിക്കും. പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ.സലാം, കെ.എം.ഷാജി എന്നിവര്‍ പങ്കെടുക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കളും മറ്റു പോഷക സംഘടനകളുടെ നേതാക്കളും സമാപന സമ്മേളനത്തെ അഭിസംബോധനം ചെയ്യും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്നത്. ജില്ലയിലെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ നിറഞ്ഞു കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് സംസ്ഥാന സമ്മേളനം എത്തുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന്ന് സമാനതകളില്ലാത്ത സംഘാടനത്തിലൂടെ ചരിത്രമാക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.
പത്രസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ഭാരവാഹികളായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, അഡ്വ: കെ.തൊഹാനി, മലപ്പുറം ജില്ലാ ജന.സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പങ്കെടുത്തു.
-
entertainment2 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film2 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india2 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
