kerala
‘തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് ഈ ജനമുന്നേറ്റം’ -സാദിഖലി തങ്ങള്‍
തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.
തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് കൊല്ലത്തെ ഈ ആവേശകരമായ ജനമുന്നേറ്റമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നവീകരിച്ച മുസ്ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സാമൂഹ്യമായ ഒത്തൊരുമയിലാണ് കേരളത്തിന്റെ നിലനില്‍പ്പെന്നും അത് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പാരമ്പര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഭേദചിന്തകളില്ലാതെ ചേര്‍ത്തുപിടിക്കുന്ന യു.ഡി.എഫ് സഹോദര്യത്തിന്റെ വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും അന്തരീക്ഷമാണ് യു.ഡി.എഫ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ വെച്ച് തങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയ സുജ ചന്ദ്ര ബാബു സംസാരിക്കവേ, മുസ്ലിം ലീഗിന്റെ മതേതര നിലപാടുകളോടും വികസന കാഴ്ചപ്പാടുകളോടും ആകൃഷ്ടയായാണ് താന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കി. മതേതരത്വം കാത്തുസൂക്ഷിക്കാനും സാമൂഹ്യ നീതി ഉറപ്പാക്കാനും മുന്നില്‍ നില്ക്കുന്ന പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ നേതാവ് യൂനുസ് കുഞ്ഞിന്റെ സ്മരണകള്‍ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് തങ്ങള്‍ വൈകാരികമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാട് കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും തങ്ങള്‍ പറഞ്ഞു.
kerala
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍
30 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാര്‍ട്ടി വിട്ടത്.
തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ചു. 30 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാര്‍ട്ടി വിട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയായിരുന്ന സുജ ചന്ദ്രബാബു നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ.
സിപിഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പുറമെ പറയുന്നത് പോലെ മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. അടുത്തിടെ കൊല്ലം ജില്ലയില്‍ സിപിഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു.
kerala
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം
കോഴിക്കോട് : ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം.
ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
-
News3 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News3 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
News3 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News3 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
News22 hours agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india22 hours agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala21 hours agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala22 hours agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
