Connect with us

india

കാലഹരണപ്പെട്ട വിമാനങ്ങളുടെ വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മന്ത്രിയുടെ മറുപടി പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന്‌

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പറക്കുന്ന കാലഹരണപ്പെട്ട വിമാനങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ കൈവശമില്ലെന്ന് വ്യോമയാന മന്ത്രാലയം . ഇന്ത്യയില്‍ ഒരു വിമാനത്തിന്റെ ശരാശരി കാലപ്പഴക്കം15 വര്‍ഷമാണെന്നും രാജ്യസഭയില്‍ മുസ്‌ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ് ഉന്നയിച്ച ചോദിച്ച ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കി.

സാങ്കേതിക തകരാറുകള്‍ കാരണം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വ്യോമ സുരക്ഷാ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ചത്. വിവിധ എയര്‍ലൈനുകളുടെ കൈവശമുള്ള പ്രവര്‍ത്തന കാലയളവ് കഴിഞ്ഞ വിമാനങ്ങളുമായി ബന്ധപ്പെട്ട് വഹാബ് ചോദിച്ച പ്രത്യേക ചോദ്യങ്ങള്‍ക്ക് മന്ത്രാലയം മറുപടി നല്‍കിയില്ല.

വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും യാത്രക്കായി പറത്തുന്ന വിമാനങ്ങള്‍ക്ക് പ്രത്യേക കാലഹരണ പ്രായമൊന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ടൈപ്പ് സര്‍ട്ടിഫിക്കറ്റിന് സാധുതയുള്ളതും വിമാനത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനായി നിര്‍മ്മാതാവ് നല്‍കുന്ന പ്രൊഡക്ഷന്‍, മെയിന്റനന്‍സ് സപ്പോര്‍ട്ടിന് കീഴിലായിരിക്കുന്നതും വരെ പ്രവര്‍ത്തിക്കാം. കാലഹരണപ്പെടുന്നതിന് മുമ്പ് ഒരു വിമാനം എത്ര വര്‍ഷം പ്രവര്‍ത്തിക്കാം എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതക്കുറവ്, അറ്റകുറ്റപ്പണി സാധ്യമല്ലാത്ത വിധം ഉപയോഗരഹിതമാവുക, ഉപയോഗത്തില്‍ നിന്ന് ശാശ്വതമായി പിന്‍വലിക്കുക എന്നീ കാരണങ്ങളാണ് വിമാനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. വിമാനം ഇറക്കുമതി ചെയ്യാന്‍ പ്രെഷറൈസ്ഡ് എയര്‍ക്രാഫ്റ്റ് ആണെങ്കില്‍ 18 വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമോ 65 ശതമാനത്തിനു മുകളില്‍ ഇക്കണോമിക് ലൈഫോ നിര്‍ബന്ധമാണ്.നോണ്‍പ്രഷറൈസ്ഡ് വിമാനങ്ങളുടെ ഇറക്കുമതി 20 വര്‍ഷം വരെ അനുവദനീയമാണ്. കാര്‍ഗോ ഓപ്പറേഷനുകള്‍ക്ക് 25 വര്‍ഷമോ 75 ശതമാനം ഇക്കണോമിക് ലൈഫോ ഉണ്ടായിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെള്ളമെന്ന് കരുതി ആസിഡ് ചേര്‍ത്ത ഭക്ഷണം പാചകം ചെയ്തു; ആറംഗ കുടുംബം ആശുപത്രിയില്‍

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.

Published

on

പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പാചകത്തിനിടെ ഉണ്ടായ ഗുരുതര പിഴവാണ് ആറംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.

രത്നേശ്വര്‍ബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിലാണ് ഞായറാഴ്ച സംഭവം. വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, വെള്ളം സൂക്ഷിക്കുന്നതോടേ ഒരുപോലെയുള്ള ക്യാനിലായിരുന്നു. പാചകത്തിനിടെ അബദ്ധത്തില്‍ ആസിഡ് വെള്ളത്തിന് പകരം ഉപയോഗിക്കപ്പെട്ടു.

ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറുവേദന, ഛര്‍ദി, ശ്വസനാര്‍ത്ഥപ്രശ്‌നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമായതോടെ അയല്‍വാസികള്‍ എല്ലാവരെയും ആദ്യം പ്രദേശത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി സ്രോതസുകള്‍ അറിയിച്ചു. ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസിഡ് പോലുള്ള രാസവസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

india

ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ മറിഞ്ഞുവീണ് ദേശീയതല താരത്തിന് ദാരുണാന്ത്യം

ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.

Published

on

ഛണ്ഡീഗഢ്: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല കൗമാരതാരമായ 16കാരൻ ഹാർദിക്കിന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.

കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിനിടെ ബാസ്‌കറ്റിനോട് അടുത്തായി നിൽക്കുന്ന അരവൃത്ത ഭാഗത്ത് നിന്ന് ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാമത്തെ ശ്രമത്തിനായി ബാസ്‌കറ്റിൽ തൊട്ടതോടെയാണ് തൂൺ പെട്ടെന്ന് മറിയി ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിച്ചത്.

ശബ്ദം കേട്ട് കോർട്ടിന് പുറത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ മാറ്റിയെങ്കിലും ആ സമയത്ത് തന്നെ ഹാർദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്ക് അടുത്തിടെ പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതായാണ് വിവരം. അച്ഛൻ സന്ദീപ് രതിയോടൊപ്പം ഇളയ സഹോദരനും സമാനമായി ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങി വരികയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കങ്ക്ര, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള നിരവധി ദേശീയ സബ് ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി ഭാവി പ്രതിഭയായി പരിഗണിച്ച താരമായിരുന്നു ഹാർദിക്.

രണ്ടുവർഷം മുമ്പ് ബഹാദുർഗറിൽ ഹോഷിയാർ സിങ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലും സമാനമായ അപകടത്തിൽ 15കാരനായ മറ്റൊരു താരത്തിന്റെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

Continue Reading

india

തെരുവ് നായ കുറുകെ ചാടി വാഹനം നിയന്ത്രണം തെറ്റി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്.

Published

on

ബംഗളൂരു: കലബുറഗി ജില്ലയിലെ ഗൗനഹള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാഹനാപകടത്തില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ മഹന്തേഷ് ബിലാഗി (51) ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കര്‍ണാടക സ്‌റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം മുന്‍പ് ബെസ്‌കം (BESCOM) എം.ഡിയും ആയിരുന്നു.

അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്. റോഡിലൂടെ പെട്ടെന്ന് കടന്ന തെരുവ് നായയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചുവിടുമ്പോള്‍ നിയന്ത്രണം തെറ്റി. മീഡിയനില്‍ ഇടിച്ചുകയറിയ ഇന്നോവ കാര്‍ തകര്‍ന്നതോടെ മഹന്തേഷിന്റെ സഹോദരന്‍ ശങ്കര്‍ ബലാജി (55), ബന്ധു ഇറാന ബിലാഗി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ മഹന്തേഷ് പിന്നീട് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2012 ബാച്ച് കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മഹന്തേഷ് സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തില്‍ നിന്നാണ് ഉയര്‍ന്നത്. വീട്ടുജോലിക്കാരിയായ മാതാവിന്റെ മകനായ അദ്ദേഹം രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷ വിജയിച്ച് സിവില്‍ സര്‍വീസിലെത്തിയത് നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു

Continue Reading

Trending