Connect with us

kerala

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ക്രൂരത വിവരിച്ച് മുന്‍ ആയ

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും

Published

on

തിരുവനന്തപുരം: മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് ആയമാര്‍ ചെയ്യുന്ന ക്രൂരത വിവരിച്ച് ശിശുക്ഷേമ സമിതിയിലെ മുന്‍ ആയ. മൂന്ന്, നാല് വയസ്സുകാരായ കുട്ടികളെ വരെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നുണ്ട്. കുഞ്ഞുമക്കളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായും സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മര്‍ദിക്കുന്നതായും ഇവര്‍ പറഞ്ഞു.

കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ആയമാര്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും. ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നതടക്കം പതിവ് കാഴ്ചയാണ്.എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേര്‍ന്ന് ചീര്‍പ്പ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അടികിട്ടിയ ഭാഗത്ത് ചീര്‍പ്പിന്റെ പാട് കാണാമായിരുന്നു. അന്ധരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുമായിരുന്നു.

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ആയവര്‍ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ താത്കാലികമായി ഇവരെ പുറത്താക്കും. പാര്‍ട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നല്‍കുമെന്നും മുന്‍ ആയ പറഞ്ഞു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയില്‍ ആയമാര്‍ ഇതേക്കുറിച്ച് പരസ്പരം പറഞ്ഞിരുന്നു.

ഈ കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തതായി പ്രധാന പ്രതി അജിത കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വെച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇത്‌കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ആയയാണ് മര്‍ദനത്തിനിരയായ കുഞ്ഞിന്‍ന്റെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. സ്വകാര്യഭാഗത്തും പിന്‍ഭാഗത്തും കൈക്കും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്.

ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മലാക്ക കടലിടുക്കില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

Published

on

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്‍ ‘സിംഹം’ എന്നര്‍ത്ഥമുള്ള ഈ പേര് നല്‍കിയത് യുഎഇയാണ്. 2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കര കയറി തുടര്‍ന്ന് കിഴക്കോട്ട് നീങ്ങി ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉടന്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ഈ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.

മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

Trending