india

വരാനിരിക്കുന്ന 5 നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം ഇന്ന്

By Test User

January 08, 2022

വരാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി  ഇലക്ഷന്‍ കമ്മീഷന്‍ ഇന്ന് വൈകീട്ട് 3:30 ക്ക് പ്രഖ്യാപിക്കും. വാര്‍ത്താസമ്മേളനം വഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ഭീഷണി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതുണ്ടൊ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യം ഉയര്‍ന്നിരുന്നത്.  എങ്കിലും തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതിനോടുള്ള പ്രതികരണം.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി 5 സംസ്ഥാനങ്ങളിലേക്കാണ് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കമ്മീഷന്റെ അന്തിമ തീരുമാനം നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുതാകുമെന്ന് ഉറപ്പാണ്. അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായി സര്‍വസജീവമാണ് രാഷ്ട്രീയ കക്ഷികളെല്ലാം.