Connect with us

india

ആണവ വിമുക്ത ലോകമെന്ന സ്വപ്‌നം ഉയര്‍ത്തിപ്പിടിക്കണം: ഇ.ടി

ആണവ വിമുക്തമായ ലോകം എന്ന ഉദാത്തമായ സ്വപ്‌നമാണ് എക്കാലത്തും ഇന്ത്യ പുലര്‍ത്തി പോന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍

Published

on

ന്യൂഡല്‍ഹി: ആണവ വിമുക്തമായ ലോകം എന്ന ഉദാത്തമായ സ്വപ്‌നമാണ് എക്കാലത്തും ഇന്ത്യ പുലര്‍ത്തി പോന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ഏതു കാലത്തും സ്ഥിരവും സുവ്യക്തവുമായ നിലപാടാണ് ന്യൂക്ലിയര്‍ ശക്തികളോട് ഉണ്ടായിരുന്നത്. ന്യൂക്ലിയര്‍ ശക്തിയും സമ്പത്തും രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തണം. ഇത് ദുരുപയോഗപ്പെടുത്തുന്നതിനെ പാടെ എതിര്‍ക്കുകയാണ് ഇന്ത്യ ചെയ്തിരുന്നത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളിലൂടെ രാഷ്ട്രീയ നന്മയ്ക്കും ലോക സമാധാനത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പൂര്‍വികരായ നേതാക്കന്മാര്‍ രാജ്യത്തിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും അവരോട് എക്കാലത്തും കടപ്പാട് ഉണ്ടാകണം. 1988 ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ ആശയം നടപ്പാക്കുന്നതിനു വേണ്ടി വിശദമായ കര്‍മപദ്ധതി തന്നെ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച് 2005 ല്‍ അന്നത്തെ യു.പി. എ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിഷയം കൊണ്ടുവരികയും അത് വിദേശകാര്യ മന്ത്രിയായിരുന്ന നട്‌വര്‍സിങ് അവതരിപ്പിക്കുകയും ചെയ്തു.

രാസ,ജൈവായുധങ്ങള്‍ ആയിരുന്നാലും ടോക്‌സിന്‍ ആയുധങ്ങളായിരുന്നാലും ശക്തമായ നിലപാട് നമ്മള്‍ എടുത്തിട്ടുണ്ട്. നമ്മുടെ രാജ്യം പൂര്‍വകാല നേതാക്കളോട് കടപ്പെട്ടിരിക്കുകയാണ്. അവരുടെ ദീര്‍ഘവീക്ഷണം അത്രയ്ക്ക് വലുതായിരുന്നു. എല്ലാവരും സഹവര്‍ത്തിത്വത്തോടെ കഴിയണമെന്നും ലോകസമാധാനം നിലനില്‍ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെയാണ്‌നനമുക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത്തരം സംഗതികളില്‍ ഇന്ത്യക്ക് കൃത്യമായ ഭരണസംവിധാനത്തിലുള്ള അടിത്തറ തന്നെയുണ്ട്. ന്യൂക്ലിയര്‍ ആയുധം ഏതെങ്കിലും യുദ്ധത്തിന് ഉപയോഗിക്കുമോയെന്നു ലോകം തന്നെ ഭയപ്പാടിലാണ്.

മാത്രമല്ല അത് ഒരിക്കല്‍ സംഭവിക്കുകയാണെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമെന്നും ഇന്ന് ജീവിക്കുന്ന മനുഷ്യര്‍ക്കും ഭാവി തലമുറക്കും എന്തെല്ലാം വിപത്തുകള്‍ അത് വരുത്തിവെക്കുമെന്ന കാര്യം ഗൗരവമായി നമ്മള്‍ ആലോചിക്കണം. അത് ഉണ്ടാക്കാന്‍ പോകുന്ന നാശനഷ്ടങ്ങളെ നാം അമ്പരപ്പോടെ നോക്കിക്കാണുകയാണ്.

ഐക്യരാഷ്ട്രസഭയുടെ 1540-ാം പ്രമേയ പ്രകാരം ഇത്തരം ശക്തികള്‍ക്ക് ഏതുവിധ സഹായം ചെയ്തു കൊടുക്കുന്നതും പാടില്ലാത്ത താണ്. ഇതിനെതിരായിട്ടുള്ള ശക്തമായ നിലപാടെടുക്കാന്‍ എല്ലാ രാഷ്ട്രങ്ങളും ബാധ്യസ്ഥരാണ്. ഈ ബില്ലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ചെറിയൊരു ഭേദഗതി ആണെങ്കില്‍ പോലും ഈ ബില്ലിന് വളരെ നിര്‍ണായകമായ ദൗത്യം നിര്‍വഹിക്കാനുണ്ട്. ഇത്തരം രാസായുധങ്ങളും ജൈവായുധങ്ങളുമെല്ലാം രാജ്യത്തിന് അകത്ത് തന്നെയുള്ള തീവ്രവാദ ശക്തികളുടെ കയ്യില്‍ പെട്ടിരിക്കുന്നുവോ എന്ന് പോലും സംശയം ഉയര്‍ന്നുവരികയാണ്.

ഇങ്ങനെ ഒരു നിയമം കൊണ്ടു വരുമ്പോള്‍ അതിനെ ദുരുപയോഗപ്പെടുത്തുന്നതിനെയും കരുതിയിരിക്കണം. അത്തരം കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇതിനു മുന്‍പ് പങ്കുവച്ചിരുന്നു. അക്കാര്യത്തിലും ഗവണ്‍മെന്റ് ജാഗ്രത പാലിക്കണം. ഈ ബില്ല് ഐക്യകണ്‌ഠേന തന്നെ പാസാക്കാമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍

ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.

Published

on

പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര്‍ മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.

 

 

Continue Reading

india

വന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

Published

on

വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണങ്ങളില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലാത്തതാണെന്ന് കഴിഞ്ഞ ദശകങ്ങളായുള്ള അവരുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ശാഖകളില്‍ വന്ദേമാതരം ആലാപിക്കാറില്ല. ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. ദേശീയഗാനത്തോടും രബീന്ദ്രനാഥ ടാഗോറിനോടും ദേശീയ നേതാക്കളോടും ബിജെപിക്ക് സ്‌നേഹം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായിട്ടോ, സ്വാതന്ത്ര്യ സമരഗാനങ്ങളുമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയുടെ പണിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്താരാഷ്ട്ര മാഫിയ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗൗരവകരമായ കാര്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉന്നിയിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കുമ്പളങ്ങ മോഷ്ടിച്ചയാളുടെ തലയില്‍ നരയുണ്ടോയെന്ന് തലോടി നോക്കേണ്ട കാര്യമില്ല. അമ്പലക്കള്ളന്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അതില്‍ മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെസി വേണുഗോപാല്‍ എംപി.

Continue Reading

india

‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

Published

on

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Continue Reading

Trending