Connect with us

News

ഇസ്രാഈല്‍ ആക്രമണത്തില്‍ 9 കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.

എട്ട് ദിവസം മുമ്പ് ഖാന്‍ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരുടെ പത്തില്‍ ഒമ്പത് മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മേയ് 23ന് ഡോക്ടര്‍ ഹംദിയുടെ ഭാര്യയായ ഡോ. അലാ അല്‍ നജ്ജാര്‍ നാസര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് അവരുടെ കുടുംബവീടിന് നേരെ ഇസ്രാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ രക്ഷപ്പെട്ട അവരുടെ ഏക മകനായ ആദം ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.

Trending