kerala

അന്ത്യയാത്ര പുതിയ വീട്ടില്‍ നിന്ന്; ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ രാത്രി 7.30ന്

By webdesk11

July 20, 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വൈകിട്ട് ഏഴര മണിയോടെ നടക്കും. നാലര മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ട്. ശേഷം ആറര മണിക്ക് പുതിയ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. ഏഴുമണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ഏഴരയോടെ നടക്കും.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാരം നടക്കുക. വൈകിട്ട് മൂന്നര മണിക്കാണ് ആദ്യം സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വിലാപയാത്രയില്‍ ആയിരങ്ങള്‍ തടിച്ചു കൂടിയത് കൂടുതല്‍ വൈകാനിടയായി. ഇതോടെയാണ് സംസ്‌കാര ചടങ്ങുകളുടെ സമയക്രമം പുനര്‍നിശ്ചയിച്ചത്.