കൊച്ചി : കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പണം വാങ്ങുന്നതിന് എതിരെ ശക്തമായി വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് മരണവുമായി ബന്ധപ്പെട്ട ഉത്തരവിലും വ്യക്തത വരുത്തണമെന്നും സര്‍ക്കാര്‍ നിലപാടിലുള്ള തെറ്റുകള്‍ തിരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും, ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.