Connect with us

kerala

ബന്ധുനിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്നു; ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍മാര്‍ വാഴുന്നില്ല

ബന്ധു നിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ വാഴുന്നില്ല.

Published

on

അനീഷ് ചാലിയാര്‍

ബന്ധു നിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ വാഴുന്നില്ല. മൂന്ന് വര്‍ഷത്തിനിടയില്‍ നിയമനത്തിനായി വീണ്ടും വിജ്ഞാപനമിറക്കി. നിലവില്‍ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ജോണ്‍ ജോണ്‍ ആണ് ജനറല്‍ മാനേജര്‍.

കഴിഞ്ഞ ദിവസമാണ് ചില പത്ര മാധ്യമങ്ങളില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി പരസ്യം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 12ന് ഇറങ്ങിയ വിജ്ഞാപനത്തില്‍ ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിവരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം നല്‍കിയിരിക്കുന്നത് . ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. ഇത് തുടര്‍ച്ചയായി അഞ്ച് വര്‍ഷം വരെ നീട്ടിക്കൊണ്ടു പോകാം. എന്നാല്‍ 2018ന് ശേഷം ജി.എമ്മിന്റെ കസേരയില്‍ ആര്‍ക്കും തുടര്‍ച്ചയില്ലെന്നതാണ് സ്ഥിതി.
മന്ത്രി കെ.ടി ജലീല്‍ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് വിവാദമായതോടെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനും ജനറല്‍ മാനേജര്‍ തസ്തികയും വാര്‍ത്തകളില്‍ നിറഞ്ഞത്. മന്ത്രിയുടെ സ്വജനപക്ഷാപാതം പുറത്തായതോടെ അദീബ് രാജിവെക്കുകയും ചെയ്തിരുന്നു.

ലോകായുക്തവിധിയില്‍ പുറത്തുപോകേണ്ടി വരുമെന്ന ഭയത്തില്‍ ഭരണകാലവധി തീരുന്നതിന് തൊട്ടു മുമ്പ് കെ.ടി ജലീലിന് രാജിവെച്ചൊഴിയേണ്ട ഗതിയും വന്നു. ഇതിന് ശേഷം കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ അനീഷയായിരുന്നു ജി.എം. എം.ഡിയുമായും ചെയര്‍മാനുമായും പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഇവര്‍ ഡെപ്യൂട്ടേഷന്‍ മതിയാക്കി സ്വന്തം സ്ഥാപനത്തിലേക്ക് തന്നെ മടങ്ങി.

ഇതിനുശേഷം തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും വന്ന ജോണ്‍ ജോണ്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് സ്ഥാനമൊഴിയാനിരിക്കയാണെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് വീണ്ടും നിയമനത്തിന് വിജ്ഞാപനമിറക്കിയത്. നിലവിലെ ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിയാനൊരുങ്ങുന്നതും ചെയര്‍മാനും എം.ഡിയുമായുള്ള നീരസമാണ് കാരണമെന്നാണ് വിവരം. ജലീല്‍ മന്ത്രിയായിരിക്കെ കെ.എസ്.എം.ഡി.എഫ്.സി ജനറര്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ഇതുപ്രകാരം അഭിമുഖവും നടത്തി. ഈ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നിട്ടും അദീബിനെ 2018 ഒക്ടോബറില്‍ ജനറല്‍ മാനേജാരായി നിയമിക്കുകയായിരുന്നു.

നിയമന വിജ്ഞാപനം പുറത്തിറക്കി
പുതിയ ജി.എമ്മിനും അദീബിന്റെ യോഗ്യത

കെ.എസ്.എം.ഡി.എഫ്.സി ജി.എം തസ്തികയിലേക്കുള്ള പുതിയ നിയമന വിജ്ഞാപനത്തിലും കെ.ടി ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത. കഴിഞ്ഞ പന്ത്രണ്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും കെ.ടി അദീബിന്റെ യോഗ്യതയായ ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ ഉണ്ട്. എം.ബി.എ മാര്‍ക്കറ്റിങ് ആന്റ് ഫിനാന്‍സ്, എച്ച്.ആര്‍/സി.എസ്/, സി.എം.എ മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മുന്‍പരിചയവുമാണ് ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത.

ഈ യോഗ്യതക്കൊപ്പം ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ കൂടി ചേര്‍ത്ത് 2016 ല്‍ യോഗ്യതാ മാനദണ്ഡം തിരുത്തിയാണ് കെ.ടി ജലീല്‍ ബന്ധു നിയമനത്തിന് കളമൊരുക്കിയത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, കോര്‍പറേഷന്‍ ജീവനക്കാര്‍ക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ യോഗ്യരായവരെ തഴഞ്ഞായിരന്നു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്തിരുന്ന കെ.ടി അദീബിനെ നിയമനം. ബിടെക്കിനൊപ്പമുള്ള പി.ജി.ഡി. ബി.എക്ക് കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമില്ല. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് സ്വജനപക്ഷാപാതം പുറത്ത് കൊണ്ടുവന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി

ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

Published

on

തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

Trending