kerala

പുതുപ്പള്ളിയില്‍ കിറ്റ് വിതരണമാകാം; അതുവച്ച് രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

By webdesk13

August 28, 2023

പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയില്‍ കിറ്റ് വിതരണത്തിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മഷിന്റെ നിര്‍ദേശമില്ലാത്തതിനാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല. ഏകദേശം 3500ലധികം കുടുംബങ്ങള്‍ക്കാണ് പുതുപ്പള്ളി മണ്ഡലത്തില്‍ കിറ്റ് ലഭിക്കുക.