Connect with us

india

സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം; ചന്ദ്രയാന്‍ 3 റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു ഐഎസ്ആര്‍ഒ

3 മീറ്റര്‍ ദൂരത്തായി ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവര്‍ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Published

on

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തുവിട്ടു. പ്രഗ്യാന്‍ റോവര്‍ ഇന്നലെ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, 4 മീറ്റര്‍ വ്യാസമുള്ള വലിയ കുഴിക്കു മുന്നില്‍പ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 3 മീറ്റര്‍ ദൂരത്തായി ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവര്‍ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി 4 മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടു. ഇതേത്തുടര്‍ന്ന് വന്ന വഴിക്കു തിരിച്ചുപോകാന്‍ റോവറിന് നിര്‍ദ്ദേശം നല്‍കി. റോവര്‍ ഇപ്പോള്‍ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.’ ഐഎസ്ആര്‍ഒ കുറിച്ചു.

കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡറില്‍നിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാന്‍ റോവര്‍ 8 മീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് എന്നീ ശാസ്ത്രീയ ഉപകരണങ്ങള്‍ റോവറിലുണ്ട്. ഈ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.

ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്‌ന!ീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്‌സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറില്‍ നിന്നുള്ളതുമായ വിവരങ്ങള്‍ വിക്രം ലാന്‍ഡര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്‌പേസ് നെറ്റ്!വര്‍ക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാന്‍ വിക്രമിന് ശേഷിയുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കണ്‍ട്രോള്‍ സ്‌റ്റേഷന്‍ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാല്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആര്‍ഒയെ സഹായിക്കുന്നുണ്ട്.

റോവറും ലാന്‍ഡറും 2 ആഴ്ച ചന്ദ്രനില്‍ പ്രവര്‍ത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകല്‍. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോള്‍ സൗരോര്‍ജം ലഭിക്കാതാകുന്നതോടെ ലാന്‍ഡറും റോവറും പ്രവര്‍ത്തനരഹിതമാകും. എന്നാല്‍, വീണ്ടും പകല്‍ തുടങ്ങുമ്പോള്‍ ഇവ ഒരിക്കല്‍കൂടി പ്രവര്‍ത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.

 

india

തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം

Published

on

ഡോളറിനെതിരെ 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു. അതേസമയം അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. ബാരലിന് 68.77 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.48 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില്‍ നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.

തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ പറയുന്നു.

Continue Reading

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

Trending