Connect with us

kerala

വില നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രം -വി.ഡി. സതീശൻ

ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വേണ്ടിയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്.

Published

on

വിലക്കയറ്റം നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു കൊണ്ട് ഓണച്ചന്ത തുടങ്ങുന്നത് കേരളത്തില്‍ ആദ്യമായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വേണ്ടിയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്.

വിലയുടെ കാര്യം നോക്കേണ്ട, സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഓണക്കാലത്ത് വില വര്‍ധിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഇതാണ് ഇവര്‍ ജനങ്ങളോട് ചെയ്യുന്ന ക്രൂരത. ഇതിനിടയിലാണ് ഭരണത്തിന്റെ മറവില്‍ കൊലപാതകങ്ങളും സ്വര്‍ണം പൊട്ടിക്കലും ഉള്‍പ്പെടെയുള്ള കുത്സിത പ്രവര്‍ത്തികളും ചെയ്യുന്നത് -സതീശൻ പറഞ്ഞു.

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വിലയാണ് സർക്കാർ വർധിപ്പിച്ചത്. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയാക്കി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കി.

കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30 രൂപയിൽനിന്നു 33 രൂപയായി വർധിപ്പിച്ചിരുന്നു. പച്ചരിക്കും മൂന്നുരൂപ വര്‍ധിക്കും. പഞ്ചസാരക്ക് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പഞ്ചസാരയുടെ വില 33 രൂപയായി. അതേസമയം, സബ്സിഡി ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 രൂപയായി കുറച്ചത് ആശ്വാസമായി. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വില വർധന.

13 ഇനം സബ്സിഡി സാധനങ്ങളിൽ നാലിനം അരിയില്‍ ‘ജയ’ക്കു മാത്രമാണ് വില വർധിപ്പിക്കാത്തത്. ഇ- ടെൻഡറിലൂടെ കിട്ടിയ ക്വട്ടേഷൻ ഉയർന്നതായതാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു

കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

Published

on

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.

മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്‍കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.

Continue Reading

kerala

മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു

ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

Published

on

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

Continue Reading

kerala

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു

സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.

മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

Continue Reading

Trending