kerala

കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയില്‍ വെച്ചെന്ന് പൊലീസ്

By webdesk18

June 29, 2025

ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയില്‍ വെച്ചെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു ഹേമചന്ദ്ര കൊലപടെുത്തിയത്. ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മര്‍ദിച്ചതായും പൊലീസ് പറയുന്നു.

ഒരു വര്‍ഷം മുമ്പ് കാണാതായ ഹേമചന്ദ്രനെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് വാടക വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ ഒരു വര്‍ഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ്‌കുമാര്‍, വെള്ളപ്പന പള്ളുവടി വീട്ടില്‍ ബി.എസ് അജേഷ് എന്നിവര്‍ പൊലീസ് പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തുള്ള മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.