Connect with us

kerala

സമ്മർദ്ദം ഫലം കണ്ടു; മുഖ്യമന്ത്രി കണ്ണ് തുറന്നു; ADGP എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു തീരുമാനവും എടുത്തിരുന്നില്ല.

Published

on

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു തീരുമാനവും എടുത്തിരുന്നില്ല. അതിന് പിന്നാലെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷം കനത്ത വിമർശനമായിരുന്നു ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉന്നയിച്ചത്. എന്നാൽ അനങ്ങാപ്പാറ നയം സ്വീകരിച്ച മുഖ്യമന്ത്രി അക്കാര്യത്തിൽ ഒരു നിലപാടും കൈക്കൊണ്ടിരുന്നില്ല. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ അന്വേഷണം നടത്താത്തതിൽ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍

ആലപ്പുഴ ടൗണില്‍വച്ച് ഡിസംബര്‍ 15നാണ് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.

Published

on

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിയെ സംരക്ഷിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്‌തെതന്ന് റിപ്പോര്‍ട്ടിലുണ്ട്.

വാഹനത്തിനടുത്തേക്ക് വന്നവരെ തടയുക മാത്രമാണ് ചെയ്തതെന്നും ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴ ടൗണില്‍വച്ച് ഡിസംബര്‍ 15നാണ് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശവും വിവാദമായിരുന്നു.

കേസിലെ അന്വേഷണം തുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടതോടെ കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.

 

 

Continue Reading

kerala

എറണാകുളത്ത് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; എട്ടുവയസുകാരി മരിച്ചു

Published

on

എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി മരിച്ചു. മരിച്ച ആരാധ്യ പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയും മരിച്ച ആരാധ്യയും ഇളയകുട്ടിയുമാണ് അപകടസമയത്ത് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുത്.

 

 

Continue Reading

kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍

എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് ബൈജു നോയല്‍ പരാതി നല്‍കിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്‍കി ഹെക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി നല്‍കിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് ബൈജു നോയല്‍ പരാതി നല്‍കിയിരിക്കുന്നത്.

ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണവുമായി രംഗത്തു വന്നിരുന്നു. അഭിമുഖത്തിനുവേണ്ടി പി ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ്് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എം എല്‍ എ ദേവകുമാറിന്റെ മകനാണെന്നും അതില്‍ താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ദി ഹിന്ദുവിലെ ലേഖികയുടെ ഒപ്പം ഒരാള്‍ കൂടി അഭിമുഖത്തിന് ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

 

Continue Reading

Trending