Connect with us

kerala

പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു: ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം; വി.ഡി സതീശന്‍

യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്.

Published

on

റോഡിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ കുട്ടികളും ഭാര്യയും അടങ്ങുന്ന ഒരു കുടുംബമാണ് അനാഥമായത്. റോഡിലെ കുഴികള്‍ മരണഗര്‍ത്തങ്ങളായി മാറുകയാണ്. ദേശീയ കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നതാണ് ഇവിടുത്തെ ചര്‍ച്ച. ദേശീയ കുഴി ആയാലും സംസ്ഥാന കുഴി ആയാലും വീഴുന്നത് മനുഷ്യരാണ്. റോഡുകളുടെ അവസ്ഥ അപകടകരമായ നിലയിലേക്ക് പോകുന്നു എന്നതുകൊണ്ടാണ് ഈ വിഷയം നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്ന് ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ പൊതുമരാമത്ത് മന്ത്രി അതിനെ പരിഹാസത്തോടെയാണ് കണ്ടത്. കുഴിയില്‍ വീണ് പരിക്കേറ്റ അങ്കമാലി സ്വദേശി പ്രദീപ് ഇപ്പോഴും ആശുപത്രിയിലാണ്. കൈയ്യും കാലും ഒടിഞ്ഞ് നിരവധി പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കുഴികളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. കുഴികള്‍ നികത്തി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയെന്നതാണ് പൊതുമരാമത്ത് വകുപ്പ് ആദ്യം ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറിയ നാഷണല്‍ ഹൈവെകളും കൈമാറാത്ത നാഷണല്‍ ഹൈവെകളും കേരളത്തിലുണ്ട്. അതോറിട്ടിക്ക് കൈമാറാത്ത നാഷണല്‍ ഹൈവേകള്‍ പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗത്തിന് കീഴിലാണ്. ഇതിനായി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തോളം ഉദ്യോഗസ്ഥരെ പി.ഡബ്ല്യു.ഡി നിയമിച്ചിട്ടുമുണ്ട്. ദേശീയപാതയുടെ ഹരിപ്പാട്- കായംകുളം ഭാഗം പി.ഡബ്ല്യു.ഡിക്ക് കീഴിലാണ്. ഈ റോഡ് ടെന്‍ഡര്‍ ചെയ്തതും പി.ഡബ്ല്യു.ഡിയാണ്. ഗ്യാരന്റി പീരീഡിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ഉത്തരവാദിത്തവും പൊതുമരാമത്ത് വകുപ്പിനാണ്. പരിചയക്കുറവ് കൊണ്ടാകാം അങ്ങനെയൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് അദ്ദേഹം സൂചിപ്പിച്ചു.

മഴയ്ക്ക് മുന്‍പ് പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴി അടയ്ക്കാനുള്ള ഒരു ശ്രമവും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല. പ്രീ മണ്‍സൂണ്‍ വര്‍ക്ക് കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ല. പുതുതായി രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗവും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. ദേശീയ പാതാ അതോറിട്ടിക്ക് കൈമാറിയ റോഡുകളില്‍ കേന്ദ്ര സര്‍ക്കാരും അറ്റകുറ്റപ്പണി നടത്തുന്നില്ല. അതുകൊണ്ടാണ് ടോള്‍ പിരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെട്ടത്. കുഴി അടയ്ക്കാന്‍ പോലും തയാറല്ലെങ്കില്‍ എന്തിനാണ് ടോള്‍ പിരിക്കുന്നത്. ഇക്കാര്യം കളക്ടര്‍മാരുമായി സംസാരിച്ചു. നോട്ടീസ് നല്‍കിയിട്ടും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് എറണാകുളം കളക്ടര്‍ അറിയിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചില്ലെന്ന് പറഞ്ഞതിലൂടെ സ്വന്തം കെടുകാര്യസ്ഥത മറച്ച് വയ്ക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവിന് മറുപടിയുമായി വരരുത്. ദേശീയ പാത അതോറിട്ടിയും സംസ്ഥാന സര്‍ക്കാരും കുഴിയില്‍ വീണുമരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അവരെ സഹായിച്ചേ മതിയാകൂ. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എം.എല്‍.എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രദീപ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. എന്തു ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉണ്ടാകണമെങ്കില്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കണം അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരുവുനായ ശല്യത്തിനു പരിഹാരം തേടി സ്റ്റാര്‍ട്ടപ്പ് മിഷന്‍; നിങ്ങള്‍ക്കും നിര്‍ദേശിക്കാം

സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഐഡിയാത്തോണ്‍’ സംഘടിപ്പിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഐഡിയാത്തോണ്‍’ സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമൊപ്പം മികച്ച ആശയങ്ങള്‍ നല്കാന്‍ കഴിയുന്ന വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രായോഗികവും സുസ്ഥിരവുമായ ആശയങ്ങളും പദ്ധതികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതീക്ഷിക്കുന്നത്. തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെയ്പും പേവിഷബാധ നിര്‍മാര്‍ജനത്തിന്റെ ആദ്യ പടിയാണ്.

പ്രതിരോധ കുത്തിവെയ്പ്, ബോധവല്ക്കരണം, ശുചീകരണ കാമ്പയിനുകള്‍, തെരുവു നായ്ക്കളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ഇതിനുവേണ്ട പരിശീലനം നല്‍കല്‍, തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍, നായ്ക്കളുടെ പുനരധിവാസം എവിടെ എങ്ങനെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിഹാര പദ്ധതികള്‍, നായ്ക്കളുടെ ദത്തെടുക്കല്‍ പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാന്‍ കഴിയും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https: //solutions. startupmission .in/ സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്റെ അവസാന തീയതി: ഒക്ടോബര്‍ 10.

Continue Reading

kerala

സമരതീക്ഷ്ണമായ ജീവിതം,ജയിലില്‍ അവശനായി പിണറായി; സഹതടവുകാരന്‍ കോടിയേരി

Published

on

തിരുവനന്തപുരം: 69-ാം വയസില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവ് വിടപറയുമ്പോള്‍ കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് നഷ്ടമായത് കേവലമൊരു ലീഡറെയല്ല. കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ നിന്ന് പോരാട്ടവീര്യം ആര്‍ജ്ജിച്ചും പകര്‍ന്നുനല്‍കിയും ഉയര്‍ന്നുവന്ന സമരതീക്ഷ്ണമായ ഓര്‍മ്മകള്‍ കൂടിയാണ്. 14 വയസുമുതല്‍ വിയോഗത്തിന് ഏതാനും ദിവസം മുന്‍പുവരെയും സജീവമായി പൊതുരംഗത്തുണ്ടായിരുന്ന ഉന്നതനായ നേതാവിന്റെ രാഷ്ട്രീയ നാള്‍വഴികള്‍ ഏവരെയും അത്ഭുതപ്പെടുത്തും.

എസ്.എഫ്.ഐ നേതൃത്വത്തിലിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായിരുന്നു കോടിയേരി. അക്കാലയളവില്‍ പിണറായി വിജയനും ജയിലുണ്ടായിരുന്നു. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ ജയിലില്‍ നിയോഗിക്കപ്പെട്ടത് കോടിയേരിയെ ആയിരുന്നു. തലശ്ശേരി മേഖലയിലെ യുവനേതാക്കളായ ഇരുവരും തമ്മിലെ ആത്മബന്ധം ശക്തിപ്പെട്ടു. അതോടെ സഹതടവുകാരന്‍ പ്രിയ സഖാവായി മാറി. പിന്നീട് ഇരുവരും ചേര്‍ന്ന് നയിച്ചത് ഒരു നീണ്ട കാലഘട്ടത്തെയായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ സമരങ്ങളുടെ മുന്നണയില്‍ നിന്ന നേതാവായാണ് കോടിയേരി അറിയപ്പെടുന്നത്. പടിപടിയായി ആയിരുന്നു കോടിയേരിയുടെ വളര്‍ച്ച. പതിനാറാം വയസില്‍ സി.പി.എം അംഗത്വം നേടിയ അദ്ദേഹം എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. 1970ല്‍ എസ്.എഫ്.ഐയുടെ രൂപീകരണ സമ്മേളനത്തിന്റെ ഭാഗമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്തോടെ തലസ്ഥാനമായി പ്രവര്‍ത്തനകേന്ദ്രം. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അതേവര്‍ഷം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി. 20 വയസായിരുന്നു അന്ന് പ്രായം.

Continue Reading

kerala

പ്രതിസന്ധികളില്‍ സി.പി.എമ്മിന്റെ പിടിവള്ളി

ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്.

Published

on

തലശ്ശേരി മണ്ഡലത്തില്‍ നിന്ന് 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് കോടിയേരി. 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോള്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകളായിരുന്നു കോടിയേരിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നല്‍കാതിരിക്കുകയും പകരം കോടിയേരിക്ക് നല്‍കുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിണറായി-വി.എസ് പക്ഷങ്ങള്‍ പരസ്യമായി അങ്കം വെട്ടിയപ്പോഴും പിണറായി പക്ഷക്കാരനായ കോടിയേരി പക്ഷേ, പ്രകടമായ തലത്തില്‍ വി.എസിനെതിരേ ആക്രമണത്തിന് തുനിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല കോടിയേരിയുടെ ജനനം. തന്റെ അച്ഛനോ അമ്മയോ ആരും കമ്യൂണിസ്റ്റ് താല്‍പര്യമുള്ളവരായിരുന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാടിന്റെ പശ്ചാത്തലവും സ്‌കൂളിന്റെ അന്തരീക്ഷവുമാണ് തന്നെ വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓണിയന്‍ സ്‌കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.

19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായും പ്രവര്‍ത്തിച്ചു. അന്ന് സഹതടവുകാരനായിരുന്ന പിണറായി വിജയന്‍ പോലീസ് മര്‍ദനത്തില്‍ അവശനായപ്പോള്‍ സഹായിക്കാന്‍ ചുമതപ്പെടുത്തിയത് കൂട്ടത്തില്‍ ഇളയവനായ കോടിയേരിയെയായിരുന്നു.

Continue Reading

Trending