kerala

മേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ താഴെവീണു; യുവതിക്ക് ദാരുണാന്ത്യം, മകള്‍ക്കും സഹോദരിക്കും പരിക്ക്

By webdesk13

July 01, 2024

തിരുവനന്തപുരത്ത് ദേശീയ പാതയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകള്‍ ശിവന്യ (3) സഹോദരി സിനി (32) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സംഭവിച്ചത്.

സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചു. കൊല്ലത്ത് മരണാനന്തര ചടങ്ങിന് പോയി മടങ്ങിവരുകയായിരുന്നു മൂവരും. സ്‌കൂട്ടറിന്റെ പുറകിലിരുന്ന സിമിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നതായാണ് വിവരം.