Connect with us

kerala

നീണ്ട താടിമൂലം സീറ്റ് ബെല്‍റ്റ് മറഞ്ഞു; വൈദികന് ഡബിള്‍ പിഴ ചുമത്തി എ.ഐ ക്യാമറ

Published

on

നീണ്ട താടി സീറ്റ്‌ബെല്‍റ്റ് മറച്ചതിനാല്‍ കാര്‍ യാത്രികനായ വൈദികന് പിഴ ചുമത്തി എ.ഐ. ക്യാമറ. താന്‍ ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും താടിയുള്ളതിനാല്‍ ക്യാമറ ബെല്‍റ്റിനെ കാണാത്തതാ ണെന്നും വൈദികന്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തി തെളിവ് നിരത്തിയതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. ഒടുവില്‍ പിഴയും ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ക്യാമറയില്‍നിന്ന് നീക്കം ചെയ്തു. വൈദികന്‍ മടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും അതേ പിഴ എത്തി.

കാക്കനാട് പടമുകള്‍ സെയ്ന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോണ്‍ ജോര്‍ജ് ആണ് നീണ്ട താടിയില്‍ കുടുങ്ങി ആര്‍.ടി. ഓഫീസുകളില്‍ കയറി ഇറങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഫാദര്‍, അടൂര്‍ ഏനാത്ത് താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ കാറില്‍ പോയത്. വ്യാഴാഴ്ച തിരികെ വരുമ്പോളാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലെ എ.ഐ. ക്യാമറകളില്‍ ബെല്‍റ്റില്ലാത്തതിന്റെ പേരില്‍ കുടുങ്ങിയത്. ആദ്യം ആലപ്പുഴ ആര്‍.ടി. ഓഫീസിലെ സന്ദേശമാണ് മൊബൈല്‍ ഫോണിലെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ 500 രൂപ പിഴ അയ്ക്കണമെന്നായിരുന്നു സന്ദേശം.

ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ആലപ്പുഴ ആര്‍.ടി.ഒ. ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസിലെത്താനാണ് മറുപടി ലഭിച്ചത്. അതനുസരിച്ച് തൃപ്പൂണിത്തുറ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ കാക്കനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസിലേക്ക് വിട്ടു. അവിടെ നേരിട്ടെത്തി ക്യാമറ ദൃശ്യങ്ങളില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ നീട്ടി വളര്‍ത്തിയ താടിയുള്ളതിനാല്‍ വൈദികന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചത് എ.ഐ ക്യാമറ കണ്ടില്ലെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ബോധ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആലപ്പുഴ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോഴാണ് പിഴയും ദൃശ്യങ്ങളും ഒഴിവായത്. തൊട്ടടുത്ത ദിവസം കോട്ടയം ജില്ലയിലെ എ.ഐ. ക്യാമറയുടെ പിഴയും വൈദികന്റെ ഫോണിലെത്തി.

ഒരുപാട് ഓട്ടത്തിനു ശേഷമാണ് ആദ്യത്തെ പിഴ ഒഴിവാക്കിയത്. ഇതിന് ഇനി എത്ര പേരെ വിളിക്കണമെന്ന ആശങ്കയിലാണ് ഈ വൈദികന്‍. ഇങ്ങനെയൊക്കെ തെറ്റുപറ്റുമ്പോള്‍ പിഴ ഒഴിവാക്കാന്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്നും കൃത്യമായിട്ട് അധികൃതര്‍ പറയുന്നില്ലെന്ന് ഫാദര്‍ ചൂണ്ടിക്കാട്ടി.

kerala

ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഎം കേരളത്തിൽ പ്രചരിപ്പിച്ചു: കെ കെ രമ

മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

Published

on

പരാജയ ഭീതിയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേല്‍പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് കെ കെ രമ എംഎല്‍എ. ഉത്തരേന്ത്യന്‍ ഹിന്ദു രാഷ്ട്രീയം കേരളത്തില്‍ ബിജെപിയേക്കാളും സിപിഎം പ്രചരിപ്പിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു. പൊലീസും എക്‌സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളില്‍ 6 പേര്‍ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎല്‍എ എന്ന നിലയില്‍ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കെ കെ രമ പറഞ്ഞു.

ഏറാമല നെല്ലാച്ചേരിയിലെ ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ കഴിഞ്ഞ ആഴ്ച 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വടകര നഗര മധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. പൊലീസിനെതിരെ നിരന്തരം പരാതി ഉയരുമ്പോഴും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നുവെന്ന് പൊലീസിനും പരാതിയുണ്ട്.

 

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Trending