ഇറച്ചികഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.തെയ്യാട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമാണ് വീട്ടില്‍ വെച്ച് ഇറച്ചികഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്.വീട്ടില്‍ വെച്ച് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കാളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

സൈക്കോളജി പിജി വിദ്യാര്‍ത്ഥിനിയാണ് ഇവര്‍.