Connect with us

india

മീഡിയവണ്‍ സംപ്രേഷണ വിലക്ക് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രണ്ട് പുതിയ ഹര്‍ജികള്‍കൂടി ഫയല്‍ചെയ്തു

Published

on

ന്യൂഡല്‍ഹി: സ്വകാര്യ വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്കിനെതിരെ ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്ര പ്രവര്‍ത്തക യൂണിയനും സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. സംപ്രേഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ രണ്ട് ഹര്‍ജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

മീഡിയ വണ്‍ ചാനല്‍ ഉടമകളോ 320-ല്‍ അധികംവ രുന്ന ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യ വിരുദ്ധ പ്രവര്‍ത്തത്തനില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളില്‍ മീഡിയ വണ്ണിന് എതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാല്‍ തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവസരം ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ ജുഡീഷ്യല്‍ വ്യവസ്ഥയുടെ അടിസ്ഥാനമായ സുതാര്യതക്ക് എതിരായ നടപടികളാണ് ഉണ്ടായതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഞ്ച് തവണയെങ്കിലും ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ലൈസെന്‍സ് പുതുക്കി നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളു. എന്നാല്‍ ഈ കാലയളവില്‍ മീഡിയ വണ്ണിന് എതിരേ ചട്ടലംഘനത്തിന് ഒരു പരാതി പോലും ഉണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നിവ തകിടം മറിക്കുന്നതാണ്. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏകാത്മകമായ മാധ്യമ സമൂഹത്തെയാകും സൃഷ്ടിക്കുകയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

നിലവില്‍ മീഡിയ വണ്ണിലെ 320-ല്‍ അധികം ജീവനക്കാര്‍ കാര്യമായ ജോലിയില്ലാതെ ഇരിക്കുകയാണെന്നും ചാനല്‍ എഡിറ്ററും മുതിര്‍ന്ന മറ്റ് രണ്ട് ജീവനക്കാരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. എഡിറ്റര്‍ പ്രമോദ് രാമന് പുറമെ ചാനലിന്റെ സീനിയര്‍ വെബ് ഡിസൈനര്‍ ഷറഫുദീന്‍ കെ.പി, സീനിയര്‍ ക്യാമറ മാന്‍ ബിജു കെ.കെ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആരോപണങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കാതെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 320 ഓളം ജീവനക്കാരുടെ തൊഴില്‍ നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. ഇത് മാധ്യമ സ്വാന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ യൂണിയന്‍ ആരോപിക്കുന്നു.

ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ ചാനല്‍ അടച്ചുപൂട്ടിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനാപമായ ചോദ്യം ഉയരുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ ഫയലുകള്‍ മാത്രം കണക്കിലെടുത്ത് തീരുമാനമെടുത്ത ഹൈക്കോടതി നടപടി തെറ്റാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

india

സാധാരണ തെരഞ്ഞെടുപ്പ് അല്ല, അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണം : രാഹുൽ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക ഗാന്ധിയും കുറിച്ചു.

Published

on

അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാധാരണ തെരഞ്ഞെടുപ്പ് അല്ല ഇതെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ച്. രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക ഗാന്ധിയും കുറിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സാമ്പത്തിക പ്രതിസന്ധി എന്നിവ ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ ഓരോ വോട്ടും പ്രധാനമാണ്. വിവേചനാധികാരം ഉപയോഗിച്ച് ചിന്താപൂര്‍വ്വം വോട്ട് ചെയ്യുക. നിങ്ങളുടെയും കുട്ടികളുടെയും ഭാവിക്കാണിത്. ഇന്ത്യ ജയിക്കും എന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

അതെ സമയം മൂന്നാംഘട്ട പോളിങ് രാജ്യത്ത് പുരോഗമിക്കുകയാണ്. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവുമാണ് വിധിയെഴുതുന്നത്. ഗുജറാത്തില്‍ 25 ഉം കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയില്‍ 11ഉം, ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 8 ഉം ഛത്തീസ്ഗഡില്‍ 7ഉം ബിഹാറില്‍ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടക്കുക. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വോട്ടിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാര്‍ട്ടികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒന്നാം ഘട്ടത്തില്‍ 66. 14% രണ്ടാം ഘട്ടത്തില്‍ 66.71 % പോളിങാണ് രേഖപ്പെടുത്തിയത്.

 

Continue Reading

Trending