അഷ്‌റഫ് വെങ്ങാട്ട്

വിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ പ്രായം 18നും 50നുമിടയില്‍ ആയിരിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഉംറ നിര്‍വഹിച്ച ശേഷം അടുത്ത ഉംറക്കുള്ള അനുമതി നല്‍കുന്നതിനുള്ള 15 ദിവസ ഇടവേള ഒഴിവാക്കുകയും ചെയ്തു.

കോവിഡ് സാഹചര്യം മുന്‍ നിര്‍ത്തിയുള്ള മുന്‍കരുതലിന്റെ ഭാഗമാണ് ഈ നടപടി. വിദേശങ്ങളില്‍ നിന്ന് വിസക്ക് അപേക്ഷിക്കുന്നവര്‍ സഊദിയിലെ ഉംറ കമ്പനികളുമായി കരാറുള്ള ഔദ്യോഗിക ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഉംറ യാത്രക്ക് മുമ്പ് അംഗീകൃത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കണം. സൗദി വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുവഴി ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആഭ്യന്തര ഉംറ തീര്‍ഥാടകരില്‍ 12 വയസ്സിന് മുകളിലും ള്ളവര്‍ക്ക് അനുമതിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തിരിക്കണമെ ന്നാണ് നിബന്ധന.

ഇഅ്തമര്‍നാ, തവക്കല്‍ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും ഉറ നിര്‍വഹിക്കുന്നതിന് പുതിയ ബുക്കിംഗ് നടത്താന്‍ 15 ദിവസം കഴിയണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഉംറക്കും മസജിദുല്‍ ഹറാമിലെ നമസ്‌കാരത്തിനും നേരിട്ട് അനുമതി നല്‍ കുന്ന സേവനവും മന്ത്രാലയം ആരംഭിച്ചിരുന്നു. സഊദിക്ക് പുറത്ത് നിന്ന കര്‍ക്ക് ഇഅ്തമര്‍ന, തവക്കല്‍ നാ ആപ്പുകള്‍ വഴിയാണ് നേരിട്ടുള്ള അനുമതി നേടേണ്ടത്.

നിലവില്‍ മക്കാ മസ്ജിദുല്‍ ഹറമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീര്‍ഥാടകരും മുന്‍കൂട്ടി അനുമതി നേടണം.അനുമതി പത്രമില്ലാതെ ഹറമി ലേക്ക് പ്രവേശിക്കാനാവില്ലെ ന്നും കുട്ടികളെ കൊണ്ടുവ മരുതെന്നും മന്ത്രാലയം മുന്നറിയിപ്പുനല്‍കി.

വിശുദ്ധ ഹറമില്‍ ഉറ തീര്‍ത്ഥാടകര്‍ അല്ലാത്തവര്‍ ക്കും ത്വവാഫ് നിര്‍വഹി ക്കാന്‍ അവസരമൊരുക്കും. മതാഫ് കോംപ്ലെക്‌സിലെ ഒന്നാം നില ഇതിനായി നീക്കി വെക്കും ത്വവാഫിനുള്ള അനുമതി ഇഅ്തമര്‍ന്, തന് ആപ്പുകളില്‍ സൗ കര്യമേര്‍പ്പെടുത്തും. രാവി ലെയും വൈകിട്ടും നിസ്‌കാര സമയമല്ലാത്ത നേരത്തായിരിക്കും ഉംറ തീര്ഥാടകര ല്ലാത്ത സാധാരണ വിശ്വാസി കള്‍ക്ക് ത്വവാഫിനുള്ള അവസരം ഉണ്ടാവുക.

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക ങ്ങബലായത്തിന് സമീപം മത്താഫില്‍ ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി ത്വവാഫ് പരിമിതപ്പെടുത്തിയിരുന്നു.