Connect with us

kerala

ടിപി കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയും: ഷാഫി പറമ്പിൽ

ടിപിയെ കൊന്നവരോട് ഏതെങ്കിലും തരത്തിൽ ഐക്യപ്പെട്ട ഒരാളെ ആരെല്ലാം ടീച്ചറമ്മ എന്ന് വിളിച്ചാലും വടകരക്കാർ വിളിക്കില്ല

Published

on

വടകര: നാളെ മൽസരിക്കാൻ പറ്റാതെയായാലും ടി പി ചന്ദ്രശേഖരൻ വധക്കേസ് പറയും എന്നതാണ് നിലപാടെന്ന് ഷാഫി പറമ്പിൽ. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല, മൂന്നാമത് തിരഞ്ഞെടുപ്പിലും അതുംകൊണ്ട് വരരുത് എന്നാണ് എതിർ സ്ഥാനാർഥി പറയുന്നത്. എന്നാൽ ടി പി വധക്കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സിദ്ധാർത്ഥൻ്റേത് ആൾക്കൂട്ട കൊലപാതകമല്ല, സംഘടിത കൊലപാതകമാണ്. മറക്കാതിരിക്കുക എന്നത് തന്നെയാണ് ടിപി കേസ് ഓർമിപ്പിക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുക എന്നതാണ് ടിപി കേസ് ഓർമിപ്പിക്കുന്നത്. ടീച്ചറമ്മ എതിരിൽ മൽസരിക്കുന്നത് കൊണ്ട് ഭയമുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. താൻ മൽസരിക്കാൻ വരുന്നത് കൊടി സുനിമാരുടെ പ്രസ്ഥാനത്തിൽ അല്ല. ടിപിയുടെ ആശീർവാദം ഉള്ള ആർഎംപി യുടെ കൂടെ പിന്തുണയിലാണ്. ടിപിയെ കൊന്നവരോട് ഏതെങ്കിലും തരത്തിൽ ഐക്യപ്പെട്ട ഒരാളെ ആരെല്ലാം ടീച്ചറമ്മ എന്ന് വിളിച്ചാലും വടകരക്കാർ വിളിക്കില്ല. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ മാത്രമാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു

കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Continue Reading

kerala

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Continue Reading

kerala

പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)

Continue Reading

Trending