X

പ്രിയ വര്‍ഗീസിനെ അയോഗ്യയാക്കിയ വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; സി.പി.എം ജില്ലാ സെക്രട്ടറി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വാദിച്ചു.

ജുഡീഷ്യല്‍ എക്‌സ്പീരിയന്‍സിന്റെ സേവന കാലങ്ങള്‍ ഉള്‍പ്പടെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വിധിയാണെന്നും കുറ്റപ്പെടുത്തി. ഹൈക്കോടതി വിധിയുടെ മറുവശങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും മനസിലാക്കിയ ശേഷം പ്രതികരിക്കുമെന്നും എം.വി ജയരാജന്‍ കൂട്ടിചേര്‍ത്തു.

web desk 3: