Culture
കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളെന്ന് ജസ്റ്റിസ് കട്ജു
കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ്് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്‍ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലങ്ങളായി സ്വീകരിച്ചുവരുന്ന സമീപനം കശ്മീരി ജനതയെ ഇന്ത്യയ്ക്കെതിരായി മാറ്റുകയാണെന്നും മാര്‍ക്കണ്ടേയ കട്ജു പറഞ്ഞു വിയറ്റ്നാമില്‍ അമേരിക്കന്‍ സേനയക്കു നേരെ ഗറില്ലകള്‍ അക്രമണം അഴിച്ചുവിട്ടപ്പോള്‍ ആക്രമണകാരികളായ ഗറില്ലകളെ പിടിക്കാന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്‍ ബലിയാടാക്കുകയായിരുന്നു അമേരിക്കാന്‍ സേന ചെയ്തത്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ സേനയക്കെതിരെ തിരിഞ്ഞു. അതേ രീതി തന്നെയാണ് കശ്മീരിലും നടക്കുന്നതെന്നും കട്ജു പറഞ്ഞു.
പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ അക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. ഇത് ആശങ്കാ ജനകമാണ്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിലൂടെ കശ്മീരിലെ ഗ്രാമങ്ങളിലെ നിരപാരാധികളായ നല്ലൊരു ഭാഗം ജനങ്ങള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. തിരിച്ചടി എന്നതുകൊണ്ട് എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തിരിച്ചടിക്കുമ്പോള്‍ മരണപ്പെടാന്‍ പോകുന്നത് കശ്മീരിലെ ഒരു തെറ്റും ചെയ്യാത്ത നിരവധി സാധാരണക്കാരായിരിക്കുമെന്നും കഡ്ജു പറഞ്ഞു. അക്രമണകാരികളായി എത്തുന്നത് വളരെ ചുരുങ്ങിയ ആളുകളായിരിക്കും എന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ ധാരാളമുണ്ടെന്ന കാര്യം ഓര്‍ക്കണം. ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്ന അക്രമകാരികളെ കണ്ടെത്തുക ദുഷ്കരമായിരിക്കും. ഗ്രാമവാസികള്‍ക്കിടയില്‍ നിന്നും ഇവരെ കണ്ടെത്താന്‍ സൈന്യം ശ്രമിക്കുമ്പോള്‍ നിരപരാധികള്‍ക്കും ജീവന് നഷ്ടപെടും. അപ്പോള്‍ സ്വാഭാവികമായും മറ്റു ഗ്രാമവാസികള്‍ സേനയക്കെതിരെ തിരിയും ഇത് അക്രമണ കാരികള്‍ക്ക് സഹായകരമാകുമെന്നും കട്ജു പറഞ്ഞു.
ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്ന് ചോദ്യത്തിന് മറുപടിയായി കട്്ജു പറഞ്ഞു. ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. വിശ്വാസത്തെ ഭരണഘടനയുമായി ബന്ധപ്പെടുത്തി വ്യാഖ്യനിക്കേണ്ട കാര്യമില്ല. ഇത് ലിംഗ സമത്വത്തിന്റെ വിഷയമല്ല. ഇതിനു ലോകത്തു നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. ഏതു മതത്തിന്റെതായാലും വിശ്വാസത്തെ ആദരിക്കണം. അല്ലാതെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കട്ജു പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ കഴിയാത്തതാണ് അതിനു കാരണം ഇത് വിശ്വാസത്തിന്റെ വിഷയമാതുകൊണ്ടു തന്നെയാണെന്നും കട്ജു പറഞ്ഞു.
The Vietnam Syndromehttps://t.co/r28ALo0ifa pic.twitter.com/mNQhP8NHi1
— Markandey Katju (@mkatju) February 15, 2019
വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ പോകന്നത് പ്രാദേശി പാര്‍ടികളായിരിക്കമെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യത്തിന് മറുപടിയായി കട്ജു പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും 125 സീറ്റുകള്‍ വീതം നേടും. ബാക്കി സീറ്റുകള്‍ പ്രാദേശിക പാര്കളും നേടും ഈ സഹാചര്യത്തില്‍ ആരു ഭരിക്കണമെന്ന് പ്രാദേശിക പാര്‍ടികള്‍ തീരുമാനിക്കും. അവര്‍ വില പേശല്‍ നടത്തുകയും ചെയ്യുമെന്നും കട്ജു പറഞ്ഞു, മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നു തന്നെയാണ് തന്റെ അഭിപ്രായം എന്നാല്‍ മാധ്യമങ്ങളുടെ നിലപാടില്‍ താന്‍ നിരാശാരാണ്. ജനങ്ങളെ ബാധിക്കന്ന അടിസ്ഥാന വിഷയങ്ങള്‍ക്കൊന്നും മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറിച്ച് ചലചിത്ര താരങ്ങളുടെയും മറ്റും കുടംബ കഥകള്‍ പോലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്കു വലിയ കാര്യം. ജനങ്ങള്‍ നേരിടുന്ന ദാരിദ്രം, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്നും കട്ജു പറഞ്ഞു.
entertainment
ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.
നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
Health
ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി
2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക് ഔദ്യോഗിക അംഗീകാരം നല്കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന് വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര് കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന് TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന് ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
Film
മലയാള സിനിമയില്‍ പുതുപാത: ആദ്യമായി ഞായറായ്ച റിലീസിന് ‘ പൊങ്കാല ‘ എത്തുന്നു
പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു.
കൊച്ചി : മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം നടക്കുന്ന ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയോടെയാണ് എ.ബി. ബിനില്‍ സംവിധാനം ചെയ്ത പൊങ്കാല നവംബര്‍ 30ന് തീയറ്ററുകളിലെത്തുന്നത്. സിനിമയുടെ പേരിന് ഒത്ത ആത്മവിശ്വാസമാണ് റിലീസ് ദിനം ഞായറാഴ്ച ആക്കാന്‍ കാരണമെന്നും സംവിധായകന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലയിലെ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയ പൊങ്കാലയുടെ ഷൂട്ടിങ് ഏറെ വെല്ലുവിളികളോടെയായിരുന്നു. 11 ഫൈറ്റ് സീനുകള്‍ ഉള്‍പ്പെട്ടതിനാല്‍ ചിത്രീകരണം കഠിനമായിരുന്നുവെന്ന് ബിനില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബാബുരാജ്, അലന്‍സിയര്‍, നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നിവരും നിര്‍മ്മാതാക്കളായ അനില്‍ പിള്ള, ദീപു ബോസ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന് ശ്രീനാഥ് ഭാസിയും അലന്‍സിയറും ചുവടുവെച്ചു. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം നവംബര്‍ 30 ന് പുറത്തിറക്കുന്നത്. മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala23 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

