crime

പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നു കളഞ്ഞു

By webdesk13

November 19, 2023

മഞ്ചേരി: പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയിൽ പ്രഭാകരന്റെ ഭാര്യ നിർമല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്.

ഇന്നലെ 12.30ന് ആണ് സംഭവം. സ്കൂട്ടറിൽ പെട്രോൾ തീർന്നെന്നും പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങി വരാൻ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്.

സ്കൂട്ടറിൽ പുൽപറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്കൂട്ടർ മറിഞ്ഞു. അതോടെ സ്കൂട്ടർ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.