തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാനുള്ള ശ്രമത്തിലാണ്. അടുത്ത ഘട്ടത്തില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

തിയേറ്റര്‍ ഉടമകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ എസി പ്രവര്‍ത്തിക്കുന്ന ഹാളുകളായതിനാല്‍ ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നറിയിച്ച് ആരോഗ്യവകുപ്പും ഐഎംഎയും തുറക്കുന്നത് വിലക്കിയിരുന്നു.

നിലവില്‍ രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യം, ടിപിആറിലെ കുറവ് എന്നിവ കണക്കിലെടുത്ത് തിയേറ്ററുകള്‍ തുറക്കാന്‍ ആലോചിക്കുകയാണെന്ന് സജി ചെറിയാന്‍ പറഞ്ഞു.