india
ജോഷിമഠില് ശക്തമായ മഴപെയ്യാനുള്ള സാധ്യതയെന്ന്
ആളുകളെ ഒഴിപ്പിക്കുന്നത് സര്ക്കാര് വേഗത്തിലാക്കി.

ഉത്തരാഖണ്ഡില് ഭൗമപ്രതിസന്ധിയുടെ ഭീതി നിലനില്ക്കുന്ന ജോഷിമഠില് ശക്തമായ മഴപെയ്യാനുള്ള സാധ്യതകളുണ്ടെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തില് ആളുകളെ ഒഴിപ്പിക്കുന്നത് സര്ക്കാര് വേഗത്തിലാക്കി.
അതേസമയം ജോഷിമഠില് അപകടാവസ്ഥയിലുള്ള ഹോട്ടലുകളും കെട്ടിടങ്ങളും ഒരാഴ്ചക്കുള്ളില് പൊളിക്കുമെന്ന് അധികൃതര്. വീട് നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ഉടന് നല്കുമെന്ന് മുതിര്ന്ന ഓഫീസര് ഹിമാന്ഷു ഖുറാന പറഞ്ഞു.മാറിത്താമസിക്കുന്നതടക്കം അടിയന്തരാവശ്യങ്ങള്ക്ക് ആദ്യഘട്ടത്തില് അമ്പതിനായിരം രൂപ അനുവദിക്കും. തങ്ങള്ക്ക് നോട്ടീസ് നല്കിയിട്ടില്ലെന്നും നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള് കെട്ടിടം പൊളിക്കുന്നത് തടഞ്ഞിരുന്നു. ഇന്നലെ ജില്ലാ ഭരണകൂടം നാട്ടുകാരുമായി നടത്തിയ ചര്ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായത്. ഇപ്പോള് ഹോട്ടലുകള് പൊളിക്കുന്നില്ല. എന്നാല് ഒരാഴ്ചക്കുള്ളില് ഹോട്ടലുകള് പൊളിക്കും. ഹോട്ടല് ഉടമകളുമായി ചര്ച്ച നടത്തിയെന്നും അധികൃതര് വ്യക്തമാക്കി.
സംസ്ഥാനത്ത് വര്ഷങ്ങളായി നടക്കുന്ന നിര്മാണ പ്രവര്ത്തനങ്ങളും ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനവും കാരണം മലയോര നഗരത്തിലെ 731 വീടുകളിലാണ് വിള്ളലുകള് ഉണ്ടായത്. ഇതോടെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള് പൊളിക്കാന് സംസ്ഥാന സര്ക്കാര് ഉത്തരവിടുകയായിരുന്നു. 131 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്പ്പിച്ചത്. വാസയോ ഗ്യമല്ലാതായ 86 വീടുകളാണുള്ളത്.
സ്ഥിതിഗതികള് നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടലുകള് പൊളിക്കുന്നത് സെന്ട്രല് ബില്ഡിങ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ മേല്നോട്ടത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും കെട്ടിടങ്ങളില് വിള്ളല് വീഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്ണപ്രയാഗിലും തെഹ്രിജില്ലയിലെ ചമ്പയിലുമാണ് വിള്ളല് കണ്ടത്. തെഹ്രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടങ്ങളില് വിള്ളലുകളു മുണ്ടായത്.
ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകള് രൂപപ്പെട്ടത്. ഇവിടെ ആറോളം വീടുകള് അപകട ഭീതിയിലാണ്. ചമ്പയിലെ 440 മീറ്റര് ദൈര്ഘ്യമുള്ള ടണലിന്റെ നിര്മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില് വിള്ളലുകള് കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര് ആരോപിക്കുന്നു. സ്മാര്ട് സിറ്റി സ്കീമിന്റെ ഭാഗമായി നിര്മിച്ച പൈപ്പ് ലൈന് ചോര്ച്ചയും വിള്ളലിന് കാരണമായി.
india
ഒഡിഷയില് ഇടിമിന്നലേറ്റ് 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
india
ഇന്ത്യാ- പാക് സംഘര്ഷം: നിര്ത്തിവെച്ച ഐപിഎല് മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും
രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം

അതിര്ത്തിയിലെ സംഘര്ഷം മൂലം നിര്ത്തിവച്ച ഐപിഎല് മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.
മറ്റ് ആരെക്കാളും കൂടുതല് ഐപിഎല് തുടരാന് ആഗ്രഹിച്ചവര് ആര്സിബിയും അവരുടെ ആരാധകരുമാവുമെന്നതില് തര്ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ് പാതിയില് നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്. 11 മത്സരങ്ങളില് 16 പോയിന്റുള്ള ആര്സിബി ജയിച്ചാല് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല് നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്വുഡ് തിരിച്ചുവന്നത് നല്കുന്ന സന്തോഷത്തിന് അതിരുകളില്ല.
നിലവിലെ ചാമ്പ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല് പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില് 12 കളിയില് 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില് ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില് നിര്ണായകമാണ്.
കൊല്ക്കത്തയില് നടന്ന സീസണ് ഓപ്പണറില് ഏഴ് വിക്കറ്റിനായിരുന്നു ആര്സിബിയുടെ ജയം. ജയം തുടരാന് ബെംഗളൂരുവും കണക്ക് തീര്ക്കാന് കൊല്ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള് ബാറ്റര്മാരുടെ പറുദീസയായ ചിന്നസ്വാമിയില് മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില് നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില് നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില് നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില് അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര് അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല് ലഷ്കര് ഇ ത്വയ്ബയുടെ ഓവര് ഗ്രൗണ്ട് വര്ക്കേഴ്സ് ആയി പ്രവര്ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില് നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്ബല് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്ക്ക് എല്ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്ത്തനങ്ങള് നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
india3 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india3 days ago
ഇന്ത്യയുടെ എതിര്പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india2 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു