Football
തേര്‍ഡ് ഐ: വിനയായത് മാറ്റങ്ങള്‍- കമാല്‍ വരദൂര്‍
പെപ് എന്ന പരിശീലകന് ഫോമില്‍ നില്ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന് കളിച്ചതെന്ന്.
പരിശീലകന് അഥവാ മാനേജര്‍ക്ക് ഫുട്ബോള്‍ മൈതാനത്ത് വലിയ റോളില്ലെന്നത് സത്യം. കളിക്ക് മുമ്പും ഇടവേളയിലും താരങ്ങളോട് ഗെയിം പ്ലാന്‍ സംസാരിക്കാം, നിലപാട് വ്യക്തമാക്കാം, കോച്ചിന്റെ മുഖ്യ റോള്‍ സബ്സ്റ്റിറ്റിയൂഷനാണ്- കളത്തില്‍ മങ്ങുന്നവരെ മാറ്റുക, കളിയുടെ ഗതിക്കനുസരിച്ച് അനുയോജ്യ സബ്സ്റ്റിറ്റിയൂഷന് വരുത്തുക. ചിലപ്പോള്‍ സബ്സ്റ്റിറ്റിയൂഷന് ക്ലിക് ചെയ്യും. ചിലപ്പോള്‍ തിരിച്ചടിക്കും. ഇന്നലെ രണ്ട് പരിശീലകരെയുമെടുക്കുക. കാര്‍ലോസ് അന്‍സലോട്ടി എന്ന റയല്‍ സീനിയര്‍ കോച്ച് റോഡ്രിഗോ, എഡ്വാര്‍ഡോ കമുവിംഗ എന്നീ താരതമ്യേന ജുനിയേഴ്സിനെയാണ് രംഗത്തിറക്കിയത്. അദ്ദേഹം പിന്വലിച്ചതാവട്ടെ വിലയേറിയ രണ്ട് സീനിയേഴ്സിനെ- ലുക്കാ മോദ്രിച്ചിനെയും ടോണി ക്രൂസിനെയും. അതേ സമയം തന്നെ പെപ് ഗുര്ഡിയോളയിലെ പരിശീലകന് സ്വന്തം നായകന് കെവിന് ഡി ബ്രുയനെയും അതിമനോഹരമായ ഗോള്‍ സ്വന്തമാക്കിയ റിയാദ് മെഹ്റസിനെയും തിരികെ വിളിച്ചു. പകരമിറക്കിയത് ജാക് ഗ്രിലിഷ്, ഫെര്‍ണാണ്ടിഞ്ഞോ എന്നിവരെ. ഇതില്‍ കുറ്റം കാണാന്‍ കഴിയില്ല. സബ്സ്റ്റിറ്റിയൂഷന് കോച്ചിന്റെ സ്വാതന്ത്ര്യമാണ്. ഓര്‍മയില്ലേ മലപ്പുറത്ത് നടന്ന സന്തോഷ് ട്രോപി സെമിയില്‍ കര്‍ണാടക്കെതിരെ ഒരു ഗോളിന് പിന്നില്‍ പോയപ്പോഴാണ് കേരളാ കോച്ച് ബിനോ ജോര്‍ജ്ജ് 20-കാരനായ ജെസിന് തോണിക്കര എന്ന താരത്തെ രംഗത്തിറക്കിയത്. ആ യുവതാരം അഞ്ച് ഗോളും നേടി. അത് ഭാഗ്യ നീക്കമായിരുന്നു. ഇത്തരത്തിലുള്ള സബ്സ്റ്റിറ്റിയൂഷന് ക്ലിക് ചെയ്താല്‍ കോച്ചിന് മാര്‍ക്ക് വീഴും.
പക്ഷേ പെപ് എന്ന പരിശീലകന് ഫോമില്‍ നില്ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന് കളിച്ചതെന്ന്. അദ്ദേഹത്തില്‍ പന്ത് കിട്ടുമ്പോള്‍ റയല്‍ പ്രതിരോധം പതറുന്നു. മെഹ്റസ് നേടിയ ഗോള്‍ പവര്‍ ഗോളായിരുന്നു. കിടിലന്‍ കിക്ക്. രണ്ട് പേരെയും പിന്‍വലിച്ചതോടെ സിറ്റിയുടെ മധ്യനിര ദരിദ്രമായി എന്നതാണ്് സത്യം. പിന്നെ നല്ല നീക്കം പോലും കണ്ടില്ല. റയലിനെ പോലെ ഒരു ടീമിനെതിരെ രണ്ട് സീനിയേഴ്സിനെ-അതും മനോഹരമായി കളിക്കവെ പിന്‍വലിച്ചതിലെ ബുദ്ധി എന്തായാലും അംഗീകരിക്കാനാവില്ല. പെപ് ഇത് മുമ്പും ചെയ്തിട്ടുണ്ട്. വിമര്‍ശകരുടെ ഇരയുമായിട്ടുണ്ട്. അദ്ദേഹം താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ല. പലപ്പോഴും ശക്തമായി ഇടപെടുന്നു. സബ്സ്റ്റിറ്റിയൂഷന് കാര്യത്തില്‍ സഹ പരിശീലകരുമായി പോലും സംസാരിക്കുന്നില്ല. ഇതാദ്യമായിട്ടല്ല പെപിന് പിഴക്കുന്നത്. അന്സലോട്ടിയിലെ സീനിയറാവട്ടെ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കി. രണ്ട് യുവാക്കളില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചുവെന്ന് മാത്രമല്ല ഒരിക്കല്‍ പോലും ഡഗൗട്ടില്‍ സമ്മര്‍ദ്ദം പ്രകടിപ്പിച്ചില്ല. ഫോമില്‍ അല്ലാതിരുന്നിട്ടും, ഇടക്ക് പരുക്കേറ്റിട്ടും ബെന്സേമയിലെ നായകനെ അദ്ദേഹം പിന്‍വലിച്ചില്ല. അദ്ദേഹത്തിനറിയാമായിരുന്നു ഏത് സമയത്തും അപകടകാരിയാവാന്‍ തന്റെ നാകനാവുമെന്ന്. അപ്പോള്‍ വിശ്വാസമാണ് വിജയത്തില്‍ പ്രധാനം. പെപ്പിനോട് വിരോധം ആര്‍ക്കുമില്ല. പക്ഷേ അദ്ദേഹത്തിലെ കോച്ച് അല്പ്പമധികം താര സൗഹൃദമാവണം
Football
സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു
തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്
തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്സി – മലപ്പുറം എഫ്സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.
അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Football
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു
നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.
ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.
മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.
ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്
റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്പെയിന്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.
ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം
Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany
Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia
Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa
Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala11 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
