X

ശരിയായ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല: ഇറോം ശര്‍മിള

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ‘ശരിയായ സമയത്ത്’ കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികള്‍ക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശര്‍മിള.

മണിപ്പൂരില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. 2 സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരവും ലജ്ജാകരമായതുമായ ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ശരിക്കും തകര്‍ന്നുപോയി. സംഭവിച്ചതിന് പിന്നിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്‍ യാതൊന്നിനും കഴിയില്ല. സംഭവത്തിലെ പ്രതികള്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും ഇറോം ശര്‍മിള ആവശ്യപ്പെട്ടു.

webdesk13: