Connect with us

kerala

കെ റെയില്‍ സംവാദത്തില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ വന്നവരും കൂറുമാറി; വിഡി സതീശൻ

യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്‍.വി.ജി മേനോനും ഉന്നയിച്ചത്.

Published

on

കെ. റെയില്‍ സംവാദത്തില്‍ ആര്‍.വി.ജി മേനോന്‍ സൗമ്യമായി ചെറുപുഞ്ചിരിയോടെ പത്ത് മിനിട്ട് സംസാരിച്ച ലളിതമായ വാക്കുകള്‍ മാത്രം മതി ഇതുവരെ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ എല്ലാ വന്‍മതിലുകളും വീഴാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്‍.വി.ജി മേനോനും ഉന്നയിച്ചത്. സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ വന്നവരും അവസാനം കൂറ് മാറുന്ന കാഴ്ചയാണ് സംവാദത്തില്‍ കണ്ടത്. വീടുകളില്‍ കയറി കല്ലിടുന്നതിന് എതിരെ അവര്‍ക്ക് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടി വന്നു അദ്ദേഹം പറഞ്ഞു.

വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്നാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. അത് ശരിയാണെങ്കില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. കേരളത്തിലെ പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ ഒരുക്കുന്ന പദ്ധതിയില്‍ എന്ത് ഇടതുപക്ഷ സമീപനമാണുള്ളത്? ഈ സര്‍ക്കാരിന്റേത് തീവ്രവലതുപക്ഷ സമീപനമാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം

ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്.

Published

on

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പിന്നില്‍.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ പിന്നില്‍

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പിന്നില്‍.

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയതിന് ചട്ടലംഘനമാണെന്നതിനാൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍  രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. . 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.

വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ആദ്യ മിനിറ്റുകള്‍ തന്നെ ലീഡ് നില മാറിമറിയുന്നു

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്.

തൃക്കാക്കര നഗരസഭയില്‍  രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.

വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ മിനിറ്റുകള്‍ തന്നെ

Continue Reading

Trending