Connect with us

News

ഇന്ന് നോര്‍ത്ത് ത്രില്ലര്‍

2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

Published

on

2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

സന്തോഷ് ട്രോഫിയിലും ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലും സവിശേഷ പ്രാധാന്യമുള്ള വംഗനാട്ടുകാര്‍ക്കെതിരെ ഇന്ന് രണ്ടാം സെമിയില്‍ സപ്തസുന്ദരിമാരിലൊരാളായ മണിപ്പൂര്‍ ഇറങ്ങുമ്പോള്‍ ആവേശം ജ്വലിക്കുന്ന സൗന്ദര്യ ഫുട്‌ബോള്‍ തന്നെയാവും കാല്‍പന്ത് പ്രേമികള്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം മനോഹരമായി പന്തുതട്ടിയ രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുന്ന മത്സരത്തില്‍ ചരിത്രം പക്ഷെ ബംഗാളിനൊപ്പമാണ്.

ടൂര്‍ണമെന്റില്‍ ഇതുവരെ 32 തവണയാണ് അവര്‍ കപ്പുയര്‍ത്തിയത്. 13 തവണ രണ്ടാം സ്ഥാനക്കാരായി. മണിപ്പൂരിന് പക്ഷെ പറയാനുള്ളത് ഒരേയൊരു സന്തോഷ് ട്രോഫി നേടിയതിന്റെ കഥ മാത്രമാണ്. 2002-2003 സന്തോഷ് ട്രോഫിയില്‍ കേരളത്തിലെ തോല്‍പ്പിച്ച് നേടിയ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് പോയിന്റുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സെമിയിലെത്തുന്നത്. മണിപ്പൂര്‍ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായപ്പോള്‍ കേരളത്തിന് പുറകില്‍ രണ്ടാമതായാണ് ബംഗാള്‍ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലെ തന്നെ ആദ്യമത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ബംഗാളിന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ കേരളവുമായി 2-0 തോല്‍വി. പിന്നീട് വന്ന മേഘാലയയുമായുള്ള ത്രില്ലര്‍ പോരാട്ടത്തില്‍ 4-3 ന്റെ വിജയം.

അവസാന മത്സരത്തില്‍ രാജസ്ഥാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സെമി ഫൈനലിക്ക് ടിക്കറ്റ് എടുത്തു. ബംഗാളിന്റെ ചരിത്രം തന്നെയാകും മണിപ്പൂരിനെ ഭയപ്പെടുത്തുന്നത്. ബംഗാളുമായുള്ള ഭൂതകാലവും കളിക്കാരെ സമ്മര്‍ദ്ധത്തിലാക്കിയേക്കും. കൂടാതെ മത്സരത്തിലെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയാല്‍ അത് ടീമിനെ ബാധിക്കും. ഒഡീഷ്യയുമായി ഒരു ഗോള്‍ വഴങ്ങിയ മത്സരത്തില്‍ പിന്നീട് അവര്‍ക്ക് കളം പിടിക്കാനായിരുന്നില്ല.

റെഡിയെന്ന് ബംഗാള്‍

മലപ്പുറം കോട്ടപ്പടിയിലെയും പയ്യനാട് സ്റ്റേഡിയത്തിലെയും കാണികള്‍ക്ക്് ബിഗ് സല്യൂട്ടെന്ന് ബംഗാള്‍ കോച്ച് രഞ്ചന്‍ ഭട്ടാചര്‍ജി. മണിപ്പൂരിനെതിരെയുള്ള ഇന്നത്തെ മത്സരം കടുത്തതാണ്. കേരളവുമായി ഫൈനല്‍ കളിക്കണമെന്നതാണ് മോഹം. കേരളവുമായി കഴിഞ്ഞ കളിയില്‍ തോറ്റതിനോടുള്ള പ്രതികാരത്തിന് അവസരം കിട്ടുമല്ലോ. 45 തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തി. അതില്‍ 32 തവണയും കരീടം ചൂടി. 13 തവണ ഫൈനലില്‍ തോറ്റു. ഫുട്‌ബോളിന്റെ മക്ക എന്നറിയപെപട്ടിരുന്ന ബംഗാളിന്റെ ഫുട്‌ബോളിന് തിളക്കം കുറഞ്ഞിട്ടില്ലെന്നാണ് ക്യാപ്റ്റന്‍ മോണോട്ടോഷ് ചക്ലാദറും പറയുന്നത്. മലപ്പുറം ജില്ലയില്‍ മൂന്ന് അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള മൈതാനം അത്ഭുതപ്പെടുത്തുന്നുവെന്ന് മണിപ്പൂര്‍ കോച്ച് ഗിഫ്റ്റ് റെയ്ഖാന്‍. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല പരിശീലനത്തിന് അവസരം ലഭിച്ചു. മികച്ച കാണികളെയാണ് മലപ്പുറത്തുകണ്ടെതെന്ന് അദ്ധേഹം പറഞ്ഞു. എതിര്‍ ടീമിനെ പരമാവധി സമ്മര്‍ദ്ധത്തിലാക്കുന്ന ഗെയിമാണ് മണിപ്പൂര്‍ എപ്പോഴും പുറത്തെടുക്കുക. എങ്കിലും ആദ്യം ഗോള്‍ വഴങ്ങിയാല്‍ തിരിച്ചടിക്കാന്‍ വലിയ വിയര്‍പ്പൊഴിക്കേണ്ട വരുന്ന അവസ്ഥ ടീമിന്റെ ബലഹീനതയാണെന്ന് കോച്ചിന്റെ തുറന്നുപറച്ചില്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

ലോകയാത്രയില്‍ ആയിരുന്ന ആഡംബര കപ്പലില്‍ നോറോവൈറസ്; നൂറിലധികം പേര്‍ക്ക് രോഗബാധ

നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

Published

on

സാന്‍ ഫ്രാന്‍സിസ്‌കോ: ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പല്‍ ഐഡ ദീവയില്‍ നോറോവൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാരും ജീവനക്കാരും രോഗബാധിതരായി. ഏകദേശം 2,000 യാത്രക്കാരും 640 ജീവനക്കാരും ഉള്‍പ്പെട്ട 133 ദിവസത്തെ ലോകയാത്രയിലാണ് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നിന്ന് നവംബര്‍ 10ന് പുറപ്പെട്ട കപ്പല്‍ യു.എസ്, യുകെ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, മെക്സിക്കോ, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വലിയ യാത്രയിലാണ്. നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

വയറിളക്കവും ഛര്‍ദ്ദിയും പ്രധാന ലക്ഷണങ്ങളായ നോറോവൈറസ് ബാധിതരെ കപ്പലില്‍ വേര്‍തിരിച്ച് ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ശക്തിപെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു.

നോറോവൈറസ് അമേരിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അലബാമ, നെബ്രാസ്‌ക, ഒക്ലാഹോമ, ടെക്സസ്, വ്യോമിങ് സംസ്ഥാനങ്ങളിലാണ് അന്ന് വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരുന്നത്. ലോകയാത്രയിലെ യാത്രക്കാരെ ബാധിച്ച ഈ പുതിയ പകര്‍ച്ചവ്യാധി കപ്പലിന്റെ സുരക്ഷാ നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യം മുന്നോട്ടുവെയ്ക്കുകയാണ്.

 

Continue Reading

kerala

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ സി.പി.എം ആക്രമണം

പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്.

Published

on

കണ്ണൂര്‍ കതിരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ അതിക്രമം. പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിലായിരുന്നു അക്രമം. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് പട്ടികയും പിടിച്ചുവാങ്ങി. അവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. അസഭ്യവും പറഞ്ഞായിരുന്നു അക്രമം. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.

Continue Reading

News

ഗോവ നിശാക്ലബ് ദുരന്തം; തീപിടിത്തത്തിന് ശേഷം അഞ്ചു മണിക്കൂറിനുള്ളില്‍ രാജ്യം വിട്ട ഉടമകള്‍ തായ്ലന്‍ഡില്‍ പിടിയില്‍

ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്.

Published

on

ഫുകേത്: ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ നിശാക്ലബ്ബില്‍ ഉണ്ടായ ഭീകര അഗ്‌നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, തായ്ലാന്‍ഡിലേക്ക് രക്ഷപ്പെട്ടിരുന്ന ക്ലബ്ബ് ഉടമകളായ സൗരഭ് ലൂത്രയും സഹോദരന്‍ ഗൗരഭ് ലൂത്രയും ഫുകേതില്‍ അറസ്റ്റിലായി. അഞ്ചുദിവസത്തെ ഒളിവിന് ശേഷം ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തായ് അധികാരികള്‍ പിടികൂടിയത്.

ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്. സംഭവം നടന്നതിനു വെറും അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ ഇരു സഹോദരങ്ങളും രാജ്യം വിടാന്‍ സാധിച്ചു. ദില്ലിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്തത്.

രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് ഗോവ പൊലീസ് ഇന്റര്‍പോള്‍ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും തിരികെ ഇന്ത്യയിലെത്തിക്കാന്‍ ഗോവ പൊലീസിന്റെ ഒരു സംഘം തായ്ലാന്‍ഡില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍, ഡിസംബര്‍ 7ന് രാത്രി 1.17ന് ഇവര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായാണ് കണ്ടെത്തിയത്. അതേസമയം, അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പണിപ്പെടുമ്പോഴായിരുന്നു ഉടമകളുടെ വിദേശയാത്ര. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.

ഇതിനിടെ ദില്ലിയിലെ രോഹിണി കോടതിയില്‍ അവര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അഗ്‌നിബാധ രൂക്ഷമാകാന്‍ പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. എമര്‍ജന്‍സി എക്സിറ്റ്, അഗ്‌നിനിയന്ത്രണ ഉപകരണങ്ങള്‍, വിശാലമായ വാതിലുകള്‍ എന്നിവ ക്ലബ്ബില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ഭക്ഷണശാലയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോവ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ച് നീക്കിയിട്ടുണ്ട്.

 

Continue Reading

Trending