Connect with us

kerala

കേരളത്തില്‍ മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Published

on

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

 

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

kerala

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

Published

on

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു)ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്‍സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്‍ ടി ഓഫീസില്‍ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്‍ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു.

Continue Reading

Trending