kerala

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

By Test User

August 17, 2020

തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തില്‍ പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായാണ് മരണം. വടകര എസ്പി ഓഫിസിലെ ജീവനക്കാരനായ ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു, മാവൂര്‍ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

സുലു അര്‍ബുദ രോഗിയാണ്. ആലുവ തായിക്കാട്ടുകര സദാനന്ദന്‍, മൂത്തകുന്നം കോട്ടുവള്ളിക്കാട് വൃന്ദ ജീവന്‍ എന്നിവരാണ് എറണാകുളം ജില്ലയില്‍ മരിച്ചത്. തിരുവല്ല ഏനത്ത് രാഘവന്‍ നായര്‍ പത്തനംതിട്ടയിലും മരിച്ചു.