തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലുള്ള ജ്വല്ലറിയില്‍ വന്‍മോഷണം. ഇടശ്ശേരി ജ്വല്ലറിയുടെ ഭിത്തി തുറന്ന് 15 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം.

ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല.ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് കടയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നാണ് ഉള്ളില്‍ പ്രവേശിച്ചിരിക്കുന്നത്. ജ്വല്ലറിയില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.