തിരുവനന്തപുരം: തുലാമഴ ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അതേസമയം, മറ്റു ജില്ലകളില്‍ നേരിയ തോതില്‍ മാത്രമേ മഴയുണ്ടാകൂ. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും നേരിയ മഴക്ക് മാത്രമേ സാധ്യതയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.