india
വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ
കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം.

വളർത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിലായി.ബന്ദിപൂർ ടൈഗർ റിസർവിലുള്ള പുലിയെ കൊന്നതിനാണ് രമേശ് എന്നയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം. ഇയാളുടെ വളർത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു.നായയുടെ മൃതദേഹത്തിൽ തന്നെ കീടനാശിനി തളിച്ചാണ് ഇയാൾ പുലിയെ കൊന്നത്.ഇയാൾ കരുതിയതുപോലെ പുലി എത്തി മൃതദേഹം ഭക്ഷിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ പുലി കൊല്ലപ്പെട്ടത് വിഷം ഉള്ളിൽ ചെന്നാണ് എന്ന് മനസിലാക്കി. രമേശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
india
ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി
സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.
കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
india
ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.
നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.
india
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരായ സൈനിക പോരാട്ടം നിര്‍ത്താന്‍ സമ്മതിച്ചതിലൂടെ ഇന്ത്യയുടെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മോദി ജീ, പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ. എന്തുകൊണ്ടാണ് നിങ്ങള്‍ ട്രംപിന് വഴങ്ങി ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചത്? എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ തിളയ്ക്കുന്നത്? ഇന്ത്യയുടെ അന്തസ്സിനോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്തു!,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഭീകരവാദത്തിനോ സൈനിക നടപടിക്കോ ഒരു പിന്തുണയുമില്ലെന്ന പാക്കിസ്ഥാന്റെ ഉറപ്പ് ഇന്ത്യ ശ്രദ്ധിച്ചെന്ന് പറയുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവച്ചു.
ഇന്ന് രാവിലെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗവും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു, അതില്‍ അദ്ദേഹം പറഞ്ഞു, ‘മോദിയുടെ മനസ്സ് തണുത്തതാണ്, അത് തണുക്കുന്നു, പക്ഷേ മോദിയുടെ രക്തം ചൂടാണ്. ഇപ്പോള്‍, രക്തമല്ല, ചുടുവെള്ളമാണ് മോദിയുടെ സിരകളില്‍ ഒഴുകുന്നത്.’
സായുധ സേന ശക്തമായി മുന്നേറുകയും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോദ്യം ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് ശേഷം, പ്രഖ്യാപിത ദേശീയ നയത്തിന്റെ ലംഘനമായ മൂന്നാം കക്ഷി മധ്യസ്ഥത വിഷയത്തില്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുവെന്ന അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ല.
‘ഇത് എട്ടാം തവണയാണ് പ്രസിഡന്റ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂരം നിര്‍ത്തിയതായി അവകാശവാദം ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ എത്തിക്കാന്‍ വ്യാപാരം ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദി ഒരിക്കല്‍ പോലും ഈ അവകാശവാദം നിരസിച്ചില്ല. ഈ മൗനത്തിന്റെ അര്‍ത്ഥമെന്താണ്?’ ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ വീഡിയോ സഹിതം എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ചോദിച്ചു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
film3 days ago
വീണ്ടും റാപ്പര്‍ വേടന് സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍