News
എംബാപ്പേയോട് മെസി; ബാര്‍സയാണ് നല്ലത്
എംബാപ്പയെ തേടി റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ വന്‍കിടക്കാര്‍ രംഗത്തുണ്ട്.
പാരീസ്: കിലിയന്‍ എംബാപ്പേ പുതിയ സീസണില്‍ പി.എസ്.ജി വിടുമോ…? ക്ലബും താരവും ഇത് സംബന്ധിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. എംബാപ്പേയോട് തുടരാനും ദീര്‍ഘകാലം ക്ലബിനൊപ്പം വേണമെന്നുമാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ദീര്‍ഘകാലമെന്ന വ്യവസ്ഥയോട് യോജിപ്പില്ലെന്ന് താരം വ്യക്തമാക്കി. അടുത്ത സീസണില്‍ എന്തായാലും കളിക്കാം. അതിലപ്പുറം പറയാനാവില്ല എന്ന നിലപാട് വ്യക്തമാക്കപ്പെട്ടതിന് ശേഷം പി.എസ്.ജി മാനേജ്‌മെന്റ് തീരുമാനം പറഞ്ഞിട്ടില്ല.
എംബാപ്പയെ തേടി റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ വന്‍കിടക്കാര്‍ രംഗത്തുണ്ട്. എന്നാല്‍ പി.എസ്.ജി വിടുന്നതാണ് നല്ലതെന്നും പുതിയ ക്ലബ് തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും എംബാപ്പേക്ക് ലിയോ മെസി ഉപദേശം നല്‍കിയതായി വാര്‍ത്തകള്‍. ലാലീഗയിലേക്കാണ് പോവുന്നതെങ്കില്‍ റയലിനേക്കാള്‍ മെച്ചപ്പെട്ട ക്ലബ് ബാര്‍സിലോണയാണെന്നാണ് മെസി നിര്‍ദ്ദേശിച്ചത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ വലിയ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ക്ലബാണ് നല്ലത്. ബാര്‍സയാണ് എന്റെ നിര്‍ദ്ദേശം. റയലിലേക്കാണ് പോവുന്നതെങ്കില്‍ നല്ല ഓഫര്‍ ഉറപ്പാക്കണം. മെസി ഇത്തരത്തിലാണ് പറഞ്ഞതെന്നാണ് ഫ്രഞ്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെസിയും എംബാപ്പേയും രണ്ട് സീസണ്‍ പി.എസ്.ജിക്കായി ഒരുമിച്ച് കളിച്ചവരാണ്. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. എംബാപ്പേ ഹാട്രിക്ക് സ്വന്തമാക്കിയപ്പോള്‍ കിരീടം മെസിക്കായിരുന്നു
kerala
‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍
സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.
അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
kerala
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം -ഡോ. അബ്ദുസ്സമദ് സമദാനി എംപി
മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി.
മലപ്പുറം: മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന ജനഹിതം കൂടിയാണ് ഇതില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.
ആരെന്തു പറഞ്ഞാലും യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയ സംവിധാനം എന്നതോടൊപ്പം സാമൂഹിക മൈത്രിയുടെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക പ്രതീകം കൂടിയാണ് . രാഷ്ട്രീയവും പാര്‍ട്ടിയും എന്തുമേതുമാകട്ടെ നാട്ടുകാരുടെ സൗഹൃദവും സമുദായങ്ങള്‍ക്കിടയിലെ മൈത്രിയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിസ്ഥാനപരമായി പരസ്പര സൗഹൃദവും സാമൂഹിക സമാധാനവും പുലര്‍ത്തുന്ന കേരള ജനത അത് അനുവദിക്കുകയില്ല. ഈ പാഠങ്ങളെല്ലാം അതിമഹത്തായ ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് സമദാനി പ്രതികരിച്ചു.
പൊന്നാനി ലോക്‌സഭാ നിയോജക മണ്ഡലത്തിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ യുഡിഎഫിന്റെ തേരോട്ടം നടക്കുകയാണ്. പല മുനിസിപ്പാലിറ്റികളിലും ഒട്ടേറെ പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഇത്രയും കാലം യുഡിഎഫിന് ഭരണം ലഭിച്ചിട്ടില്ലാത്ത ചില പഞ്ചായത്തുകള്‍ ശക്തമായ മുന്നേറ്റത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.
പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനവും ആഹ്ലാദവും പകരുന്നതാണീ വിജയഭേരി. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യക്തവും വര്‍ണ്ണശബളവുമായ യുഡിഎഫ് തരംഗമാണ് കേരളം മുഴുക്കെ പ്രകടമായിരിക്കുന്നത്. യുഡിഎഫിനെ വിജയത്തിലേറ്റിയ ജനങ്ങള്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്തു.
kerala
‘ഒരു മാസത്തെ ശമ്പളം മുടക്കി വന്നു, മെസ്സി 10 മിനിറ്റ് മാത്രമെത്തി’; കൊല്‍ക്കത്തയില്‍ ആരാധക പ്രതിഷേധം
മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.
കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി വളരെ കുറച്ചുസമയം മാത്രമേ പങ്കെടുത്തുള്ളൂ എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.
മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയും ഫുട്ബോള്‍ കളിക്കാതെയും അദ്ദേഹം ഏകദേശം 10 മിനിറ്റ് മാത്രം വേദിയില്‍ ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ‘കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്ത ദിനമാണ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.
‘മുഴുവന്‍ ഗതാഗതക്കുരുക്കായിരുന്നു, മാനേജ്മെന്റ് വളരെ മോശമായിരുന്നു. ഇവിടെ ഉള്ള എല്ലാവര്‍ക്കും ഫുട്ബോളിനോട് സ്നേഹമുണ്ട്. ഞങ്ങള്‍ മെസ്സിയെ കാണാന്‍ മാത്രമാണ് വന്നത്. പക്ഷേ ഇത് വലിയൊരു തട്ടിപ്പായി മാറി. പണം തിരികെ വേണം. മന്ത്രിമാര്‍ അവരുടെ കുട്ടികളുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നു, സാധാരണ ആരാധകര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
ഞങ്ങള്‍ വളരെ ദുഃഖിതരാണ്,’ ഒരു ആരാധകന്‍ പറഞ്ഞു. മറ്റൊരു ആരാധകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു, ‘ഒരു ഗ്ലാസ് തണുത്ത പാനീയത്തിന് പോലും 150-200 രൂപയാണ് വില. എന്നിട്ടും കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി. ഒരു മാസത്തെ ശമ്പളം ചെലവഴിച്ചാണ് ആളുകള്‍ വന്നത്. മെസ്സിയെ കാണാനാണ് ഞങ്ങള്‍ വന്നത്, രാഷ്ട്രീയക്കാരെ കാണാനല്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുകയായിരുന്നു.
ഇതിന് മുഴുവന്‍ ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.’ ‘അദ്ദേഹം ഒരു കിക്ക് പോലും എടുത്തില്ല, ഒരു പെനാല്‍റ്റി പോലും എടുത്തില്ല. ഷാരൂഖ് ഖാനെയും എത്തിക്കുമെന്ന് പറഞ്ഞു, ആരെയും കൊണ്ടുവന്നില്ല. വെറും 10 മിനിറ്റ് വന്ന് പോയി. ഇത്രയും പണവും സമയവും നഷ്ടമായി,’ മറ്റൊരു ആരാധകനും പ്രതികരിച്ചു. മെസ്സിയെ ചുറ്റിപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും നിലയുറപ്പിച്ചതോടെ, ആരാധകര്‍ പലതവണ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അത് അംഗീകരിച്ചില്ല.
സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ ഒപ്പമുണ്ടായിരുന്നു. ആളുകളുടെ തിരക്കിനെ തുടര്‍ന്ന് പ്രസ് ബോക്സില്‍ നിന്നുപോലും മെസ്സിയെ വ്യക്തമായി കാണാനായില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മെസ്സി ഗ്രൗണ്ട് വിട്ടതോടെ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala20 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala22 hours agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
