More
നോട്ട് അസാധു ‘ടൈസ്’ സര്‍വേ: വോട്ടെടുപ്പ് അനുകൂലമാക്കാന്‍ മോദി ഭക്തര്‍ രംഗത്ത്; വാട്സ്ആപ്പില്‍ സംഘി പ്രചരണം തകൃതി
നോട്ട് അസാധു നടപടിയെ ജനങ്ങള്‍ പിന്തുണക്കുന്നോ എന്നറിയാന്‍ രാജ്യത്ത് സര്‍വ്വെകള്‍ പലതും നടക്കുകയാണ്. മോദി സ്വന്തം ആപ് വഴിയും സര്‍വ്വെ നടത്തി സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ടു ഫോണ്‍ സര്‍വേ പ്രഹസനമായെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും നിറഞ്ഞു. എന്നാല്‍ മോദി ആപ്പ് സര്‍വേ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദം ഉയര്‍ത്തി ബിജെപി രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ ഇതിനിടെയാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വെ മോദി നടപടിക്കെതിരെ തെളിവായി വന്നത്. ജനങ്ങളുടെ പ്രതികരണം ബിജെപി നേതാക്കളേയും അണികളേയും ഞെട്ടിച്ചിരിക്കുകയാണ്.
നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു സര്‍വേ ആരാഞ്ഞത്.
1)’നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
2)’നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
3)’മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.
വോട്ടിങ് ആരംഭിച്ചതോടെ ഭൂരിപക്ഷം ആളുകളും കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു വോട്ടു ചെയ്യുകയായിരുന്നു. അവസാനം വിവിരം ലഭിക്കുമ്പോള്‍ വോട്ടിങില്‍ പങ്കെടുത്ത 53 ശതമാനം പേരും മൂന്നാമത്തെ ഓപ്ഷനായ ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നതാണ് തെരഞ്ഞെടുത്തത്.
എന്നാല്‍ സര്‍വ്വെ ഫലം പ്രതികൂലമാകുന്നെന്ന് കണ്ടതോടെ മോദി ഭക്തര്‍ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഫലം അനുകൂലമാക്കി മാറ്റാന്‍ സംഘികളെ കൂട്ടത്തോടെ സര്‍വ്വെയില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള ആഹ്വാനം വാട്ട്സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാന്‍ ആര്‍എസ്എസ്, ബിജെപി, ബിഡിജെഎസ്, എബിവിപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയകളില്‍ മെസേജ് പ്രചരിക്കുന്നത്. ഇപ്പോള്‍ നമ്മള് കുറച്ച് പിറകിലാണെന്നും എല്ലാവരും ശ്രമിച്ചാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് നമുക്ക് മുന്നിലെത്താമെന്നും സൗകാര്യ സന്ദേശത്തില്‍ സംഘികള്‍ പറയുന്നു. വോട്ട് ചെയ്യേണ്ട ലിങ്കും മെസേജിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.
http://timesofindia.indiatimes.com/what-do-think-of-the-demonetisation-of-notes/polls/55414493.cms

അതിനിടെ ആദ്യഘട്ട സര്‍വ്വെയില്‍ നോട്ട് നിരോധനത്തിനെരിരെ എതിര്‍പ്പു ജനങ്ങള്‍ ശക്തമായി രേഖപ്പെടുത്തിയതോടെ ടൈംസ് സര്‍വ്വെ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്നു പോളിങ് ഓപ്ഷന് വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ പരസ്യമാക്കിയതുമില്ല. ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്നും കേന്ദ്രത്തിനെതിരായ സര്‍വേ ഫലം മുക്കിയെന്നും പറഞ്ഞ പ്രതികരണം വന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ പോളിങ് ഓപ്ഷന് വെബ്സൈറ്റില്‍ വീണ്ടും തിരിച്ചെത്തിയത്.

അതേസമയം സംഘികള്‍ പ്രചരണം ആരംഭിച്ചതോടെ സര്‍വേയില്‍ മാറ്റം കണ്ടു തുടങ്ങി. നേരത്തെ എതിര്‍ത്തു വോട്ടു രേഖപ്പെടുത്തിയ 57 ശതമാനം എന്നത് 53 ശതമാനത്തിലേക്കു കുറഞ്ഞു. കൂടാതെ 28 ശതമാനം പേര് മാത്രമായിരുന്ന പിന്തുണ 34 ശതമാനത്തിലേക്കു ഉയരുകയും ചെയ്തു.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്പില് പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

