Connect with us

kerala

സാമൂഹിക ആഘാത പഠനം സ്ഥലം ഏറ്റെടുക്കാന്‍; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു; വിഡി സതീശന്‍

ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സാമൂഹിക ആഘാത പഠനത്തിന്റെ തുടര്‍ച്ചയാണ് സ്ഥലം ഏറ്റെടുക്കല്‍. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന് മുന്‍പേ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്? സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ഒരു കമ്മിറ്റിയെ വച്ച് അത് തള്ളാനും സ്വീകരിക്കാനുമുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ക്കെ ദുരൂഹതയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ ഫലം എന്തായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് അദ്ദേഹം പറഞ്ഞു.

നിയമത്തെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കും, പൊതു ഉദ്ദേശ്യം സാധൂകരിക്കുന്നതാണോ ജനങ്ങളുടെ അപ്രായം എന്താണ് ഇതൊക്കെ അറിയാനാണ് റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടില്‍ സാമൂഹിക ആഘാത പഠനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം പ്രഹസനമാക്കി, എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമത്തെ മറികടന്ന് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കെ- റെയിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.

ആശയക്കുഴപ്പവും ദുരൂഹതയും തുടക്കം മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളിലുമുണ്ട്. ഡാറ്റാ തിരിമറി നടത്തിയാണ് പ്രാഥമിക, അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയാറാക്കിയിരിക്കുന്നത്. ഡാറ്റാ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ കെ- റെയില്‍ കോര്‍പറേഷനോ മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ചെലവ്, യാത്രക്കാരുടെ എണ്ണം എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കൃത്രിമം കാട്ടിയിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എമ്മിലും സി.പി.ഐയിലും ഇടതു മുന്നണിയിലെ ഘടകകക്ഷികളിലും ഇടതു സഹയാത്രികര്‍ക്കിടയിലും സില്‍വര്‍ ലൈനിനെതിരെ അതിശക്തമായ എതിര്‍പ്പുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് വര്‍ഗീയതയെന്നും വിമോചന സമരമെന്നുമൊക്കെ ആക്ഷേപിക്കുന്നത്. പദ്ധതിക്കെതിരെ കത്ത് നല്‍കിയ 33 പേരില്‍ ഭൂരിപക്ഷവും ഇടത് സഹയാത്രികരാണ്. രണ്ടാമത് കത്ത് കൊടുത്തത് അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ മക്കളാണ്. അവരാരും വിമോചന സമരം നടത്തി പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വരുന്നവരല്ല. എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമോചന സമരമെന്ന് പറയുന്ന കോടിയേരി ഇടത് സഹയാത്രികര്‍ക്കാണ് മറുപടി നല്‍കേണ്ടത്. വിരുദ്ധമായ അഭിപ്രായങ്ങളെ കാണാനോ കേള്‍ക്കാനോ മുഖ്യമന്ത്രി തയാറല്ല. സ്വന്തമായി അജണ്ടയുണ്ടാക്കി അതുമായി മുന്നോട്ടു പോകുകയാണ്. അത് ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. ഈ ധാര്‍ഷ്ട്യവും ധിക്കാരവും ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. ജനഹിതത്തിന് എതിരായാലും ഞങ്ങള്‍ ഇത് ചെയ്യുമെന്ന് പറയുന്നത് അഴിമതി നടത്താനാണ്. അത് കേരളത്തില്‍ വിലപ്പോകില്ല. സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടും കെ- റെയില്‍ എന്നെഴുതിയ കല്ലിടുകയാണ്. ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും യു.ഡി.എഫ് സ്വീകരിക്കും.

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍മുഖം ചന്ദ്രനെ പോലെയെന്നു പാടിയ കൊട്ടാരം വിദൂഷകരുടെ റോളിലാണ് ഡി.വൈ.എഫ്.ഐ. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്നൊരു പദ്ധതിക്കെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട യുവജനസംഘടനയ്ക്ക് ഇപ്പോള്‍ സ്വന്തമായി ശബ്ദമില്ല. അവര്‍ സില്‍വര്‍ ലൈന്‍ ബോധവത്ക്കരണത്തിന്റെ പേരില്‍ വീടുകള്‍ കയറിയിറങ്ങി അടിമ ജോലി ചെയ്യുകയാണ്. ഓരോ വീടുകളില്‍ നിന്നും അവര്‍ക്കുള്ള മറുപടി കിട്ടും. സ്ഥലം നഷ്ടപ്പെടുന്നവരെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പദ്ധതി ബാധിക്കും. ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം

Published

on

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.

Continue Reading

kerala

‘നല്ല നടപ്പ്’ ഉറപ്പാക്കാന്‍ പൊലീസ്; നിയമലംഘകര്‍ക്ക് പിഴ

ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെട്ടത് 851 കാല്‍നടയാത്രക്കാര്‍ക്ക്

Published

on

തിരുവനന്തപുരം: കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങിയത് 1232 വാഹനങ്ങള്‍. ഇവരില്‍ നിന്ന് 2.57 ലക്ഷം രൂപ പിഴയും ചുമത്തി. വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശകാജനകമായ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് മൂന്ന് ദിവസം നീണ്ടുനിന്ന സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
കാല്‍നടയാത്രക്കാരുടെ ക്രോസിംഗുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്‍ ഇടിച്ചിട്ടതില്‍ സംഭവിച്ചതാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ‘വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍’ എന്ന പേരില്‍ ഡ്രൈവ് നടത്തിയത.് പ്രധാന ജംഗ്ഷനുകള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തിരക്കേറിയ കാല്‍നട ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു.
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending