കഴിഞ്ഞ ദിവസം നടന്നത് സമര പ്രഖ്യാപനം മാത്രമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം.

മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഐതിഹാസികമായ വഖഫ് സംരക്ഷണ റാലിക്ക് ശേഷമുള്ള ചിലരുടെ വെകിളി പിടിച്ചുള്ള വിശകലനങ്ങൾക്ക് മറുപടിയുമായാണ് പി.എം.എ സലാം രംഗത്തെത്തിയത്. “മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം സഖാവ്  നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്.- അദ്ദേഹം പറഞ്ഞു.