കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ ആദ്യ ദിവസം തന്നെയാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700ല്‍ എത്തി. കഴിഞ്ഞ ആറു മാസത്തിനിടെ രേഖപ്പെടുത്തുന്ന താഴ്ന്ന സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ 21,920 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ഇന്നലെ 80 രൂപ കുറഞ്ഞാണ് 21,920ല്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ഒമ്പതു മാസത്തെ താഴ്ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍.കഴിഞ്ഞ ജൂണിലെ ആദ്യ രണ്ട് ദിവസങ്ങളിലാണ് സ്വര്‍ണവില 21,520 രേഖപ്പെടുത്തിയത്. തുടര്‍ന്ന് മുകളിലേട്ട് കയറുകയായിരുന്നു.

ഔണ്‍സിന് 1170 ഡോളറാണു വില. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.