സെവിയെ::യൂറോപ്പിലെ രണ്ടാം മേജര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ ഇന്ന് കലാശം. കിരീടത്തിനായി പോരടിക്കുന്നത് ജര്‍മനിയില്‍ നിന്നുള്ള എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് സ്‌ക്കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സുമാണ്. ജര്‍മന്‍ ക്ലബായ ആര്‍.ബി ലൈപ്‌സിഗിനെ കീഴടക്കിയാണ് സ്‌ക്കോട്ടിഷ് ക്ലബ് അവസാന മല്‍സരത്തിന് യോഗ്യത നേടിയതെങ്കില്‍ വെസ്റ്റ് ഹാമിന്റെ കീഴടക്കിയാണ് എന്‍ട്രാക്ട് വരവ്. സ്‌ക്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്നവരാണ് റേഞ്ചേഴ്‌സ്. അതിനാല്‍ എന്‍ട്രാക്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല. അതേ സമയം ജര്‍മന്‍ ബുണ്ടസ് ലീഗിലെ അവസാന മല്‍സരത്തില്‍ മെയിന്‍സിന് മുന്നില്‍ 2-2 ന് സമനില വഴങ്ങിയിരുന്നു എന്‍ട്രാക്ട്. ബാര്‍സലോണയെ പോലെ കരുത്തര്‍ കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കരുത്തുറ്റ പ്രകടനം നടത്തിയാണ് രണ്ട് ടീമുകളുടെയും വരവ് എന്നതിനാല്‍ തുല്യ ശക്തികളുടെ അങ്കമാണ് സെവിയെയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
Be the first to write a comment.