Culture
കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുഷ്പവൃഷ്ടി
മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര് പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര എന്നിവരാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ച് തീര്‍ഥാടകര്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തിയത്. പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോ പ്രശാന്ത് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്നീട് പിന്‍വലിച്ചു.
വാര്‍ഷിക കാന്‍വാര്‍ യാത്രയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി നടത്തിയ ഹെലികോപ്ടര്‍ യാത്രയിലാണ് എ.ഡി.ജി.പി തീര്‍ഥാടകര്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തിയത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊതുഖജനാവിലെ പണം അനാവശ്യമായി ധൂര്‍ത്തടിക്കുകയാണെന്നും പൊലീസ് ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
ജനങ്ങളെ ആദരിക്കുന്നതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണ് പുഷ്പങ്ങള്‍ വിതറിയതെന്ന് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. അതില്‍ മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുണ്ട്. ഗുരുപൂര്‍ണിമ, ഈദ്, ബക്രീദ്, ജൈന മതാചാരങ്ങള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുണ്ട്- പ്രശാന്ത് കുമാര്‍ വിശദീകരിച്ചു.
ഉത്തര്‍പ്രദേശിലെ കാന്‍വാറിലേക്ക് കാല്‍നടയായാണ് ശിവഭക്തരായ തീര്‍ഥാടകര്‍ എത്താറുള്ളത്. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്താറുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രാഫികിനിടെ കാന്‍വാര്‍ തീര്‍ഥാടകന്റെ ദേഹത്ത് കാര്‍ തട്ടിയെന്നാരോപിച്ച് ഒരു സംഘം വനിത ഓടിച്ച കാര്‍ തല്ലിത്തകര്‍ത്തിരുന്നു.
#WATCH Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday pic.twitter.com/SvHH64DGxr
— ANI UP (@ANINewsUP) August 9, 2018
Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday pic.twitter.com/Tm59vZEUwq
— ANI UP (@ANINewsUP) August 9, 2018
Along with ADGP(Meerut Zone) Prashant Kumar, Meerut Commissioner Anita Meshram and other senior officials also showered rose petals on Kanwariyas from a helicopter yesterday pic.twitter.com/tI0cFMYQPk
— ANI UP (@ANINewsUP) August 9, 2018
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala18 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

