ഇഷ്ടപ്പെട്ട നടനാര്? മമ്മൂട്ടിയോ, മോഹന്‍ലാലോ ഒരു വിധ യുവതാരങ്ങളുടെ നേരെയൊക്കെ ഈ ചോദ്യം ഉയര്‍ന്നതാണ്. രണ്ടു പേരുടെയും ഫാന്‍സിനെ പിണക്കാന്‍ പറ്റില്ലെന്നറിഞ്ഞ് പലരും ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറലാണ് പതിവ്. എന്നാല്‍ അടുത്തിടെ യുവതാരം ടൊവീനോ തോമസിനോട് ആരാണ് ഇഷ്ടപ്പെട്ട നടനെന്ന ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു മറുപടി. അതിന് നടന്‍ പറഞ്ഞ കാരണമാണ് രസരകരം.

‘ എല്ലാ വീട്ടിലുമുണ്ടാവും ഒരു മമ്മൂട്ടി ഫാനും ഒരു മോഹന്‍ലാല്‍ ഫാനും. നമ്മുടെ തലമുറയുടെ പ്രത്യേകതയാണ് അത്. എന്റെ ചേട്ടന്‍ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. സ്വാഭാവികമായും ഞാന്‍ മമ്മൂട്ടി ഫാന്‍ ആയി മാറി’ ഇതായിരുന്നു ടൊവീനോയുടെ മറുപടി. തൊട്ടുപിന്നാലെ ദുല്‍ഖറിനെപ്പറ്റി ചോദ്യമെത്തി, അദ്ദേഹം ഒരു പെര്‍ഫക്ട് ജെന്റില്‍മാനെന്നായിരുന്നു മറുപടി. ഒരു കോളജ് പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈ ചോദ്യമെത്തിയത്. ഒരു മെക്‌സിക്കന്‍ അപാരതയാണ് ടൊവീനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.