കൊച്ചി: നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂര്‍ കൂടി ഐസിയുവില്‍ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഇന്നലെ ഷൂട്ടിങ്ങിനിടെ വയറില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു പരിക്കു പറ്റിയത്. ടൊവിനോയുടെ കരളിനു സമീപം മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.