Connect with us

kerala

നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല

Published

on

പുതിയ കാമറകളിലെ പിഴ ഒരുമാസത്തേക്ക് ഒഴിവാക്കിയെങ്കിലും നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് കാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ഈമാസം 20 മുതല്‍ മെയ് 19 വരെ ഒരു മാസത്തേക്ക് ഒഴിവാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എന്നാല്‍, നിലവില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസ് വകുപ്പും നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് കൈമറകളില്‍ നിന്നുള്ള ഈ ചല്ലാന്‍ കേസുകളിലും, പൊലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയാറാക്കുന്ന ഈ ചെല്ലാന്‍ കേസുകളിലും രേഖപ്പെടുത്തിയ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending