ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി 32 യാത്രക്കാര്‍ മരിച്ചു. 54പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ്സാണ്(18448) പാളം തെറ്റിയത്.

ശനിയാഴ്ച്ച രാത്രി 11മണിക്കാണ് അപകടമുണ്ടായത്. കനേരു സ്റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിന്‍ പാളം തെറ്റുന്നത്. ട്രെയിനിന്റെ എഞ്ചിനും ഏഴു കോച്ചുകളും പാളം തെറ്റുകയായിരുന്നു. അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

hirakhand

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി റെയില്‍വേയുടെ നാല് റിലീഫ് വാനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനം അപകടസ്ഥലത്ത് ലഭ്യമാണ്. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.