കൊച്ചി: സെപ്തംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് (16603), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ട്രെയിന്‍ സര്‍വീസുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് ഇരു ട്രെയിനുകളും സര്‍വീസ് തുടങ്ങുന്നത്. ഇരുട്രെയിനുകളുടെയും തിരികെയുള്ള സര്‍വീസുകളും കൊച്ചുവേളി വരെ മാത്രമായിരിക്കും. മാവേലി എക്‌സപ്രസ് വൈകിട്ട് 6.45നും കേരള എക്‌സ്പ്രസ് രാവിലെ 11.15നും കൊച്ചുവേളിയില്‍ നിന്ന് യാത്ര തുടങ്ങും.