Connect with us

india

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയില്‍വേയുടെ അറിയിപ്പ്

Published

on

നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.

1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25)

2. ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.)

3. ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)

4. ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: ആറ് മണി)

5. ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)

6. ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)

7. ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).

india

‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്‍ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു

ദേശീയ സുരക്ഷാ ചൂണ്ടിക്കാട്ടി ജെഎന്‍യു തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം അനിശ്ചിതമായി നിര്‍ത്തിവച്ചു.

Published

on

ദേശീയ സുരക്ഷാ ചൂണ്ടിക്കാട്ടി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ബുധനാഴ്ച തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം (എംഒയു) അനിശ്ചിതമായി നിര്‍ത്തിവച്ചു. ‘ദേശീയ സുരക്ഷാ പരിഗണനകള്‍ കാരണം, ജെഎന്‍യുവും ഇനോനു സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ജെഎന്‍യു രാജ്യത്തോടൊപ്പം നില്‍ക്കുന്നു, എക്‌സ് ഹാന്‍ഡില്‍ എഴുതി. ജെഎന്‍യുവും ഇനോനു സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രം 2025 ഫെബ്രുവരിയില്‍ ഒപ്പുവച്ചു. മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ള ഇത് 2028 ഫെബ്രുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു.
സംസ്‌കാര ഗവേഷണവും വിദ്യാര്‍ത്ഥി സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനോനു സര്‍വകലാശാല അക്കാദമിക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല ഏറ്റുമുട്ടലുകളില്‍ പാകിസ്ഥാനെ പിന്തുണച്ചതിന് തുര്‍ക്കിയും അസര്‍ബൈജാനും എതിരായ രാജ്യവ്യാപകമായ രോഷത്തിനിടയിലാണ് ജെഎന്‍യുവിന്റെ നടപടി. ഇന്ത്യയെ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകളും ചൈനീസ് മിസൈലുകളും ഉപയോഗിച്ചു.

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ തിരിച്ചടിക്ക് പിന്നാലെ തുര്‍ക്കി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാക് സൈന്യത്തിന് തുര്‍ക്കിയില്‍ നിന്ന് വിദഗ്‌ധോപദേശം ലഭിച്ചിരുന്നുവെന്നും സൂചനകളുണ്ട്.

Continue Reading

india

‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന്‍ ജലമന്ത്രാലയം

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലമന്ത്രാലയം ഇന്ത്യക്ക് കത്തയച്ചു.

Published

on

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലമന്ത്രാലയം ഇന്ത്യക്ക് കത്തയച്ചു. ലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാകിസ്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ രൂപവത്കരിച്ച കരാറില്‍നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. ഭീകരതക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ കിഴക്കന്‍ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം.

എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഘട്ടംഘട്ടമായി പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും തടയുമെന്നാണ് ജല്‍ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പറഞ്ഞത്. അതേസയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ലുക്മാന്‍ മമ്പാട്

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.

Continue Reading

Trending